top of page
  • Writer's pictureARE

കാടക്കോഴി വളർത്തൽ സംരംഭം

Updated: Jul 11, 2021


ഔഷധ പ്രാധാന്യമുള്ള കാടമുട്ടയ്ക്കും കാടയിറച്ചിയ്ക്കും ആവശ്യക്കാരേറെ

ലളിതവും, ലാഭകരവുമായ ഒരു സംരംഭമാണ് കാടക്കോഴി വളർത്തൽ കാടമുട്ടയ്ക്കും മാംസത്തിനുമുള്ള ഔഷധ പ്രാധാന്യം മനസിലാക്കി അതു വഴി അതിന്റെ വിപണനത്തി സാധ്യതകളും കണ്ടെത്തി നിരവധി വീട്ടമ്മമാർ സ്വയം തൊഴിൽ സംരഭമായി കാടക്കോഴിയെ വളർത്തുന്നു. മുട്ടയുടെയും ഇറച്ചിയുടെയും സ്വീകാര്യതയ്ക്ക് പുറമേ കൃഷി നടത്താനായി കുറഞ്ഞ സ്ഥലം മതി എന്നതും, തീറ്റയും കുറച്ചു മതി എന്നിവയും കർഷകരെ കാടക്കോഴി വളർത്തലിലേക്ക് ആകര്ഷിക്കുന്നു. ഏതൊരാൾക്കും ധൈര്യപൂർവ്വം ചെയ്യാവുന്ന താരതമ്യേന ചിലവു കുറഞ്ഞഒരു സംരഭമാണ് കാടക്കോഴി വളർത്തൽ.


കൂട് നിര്മ്മാണത്തില് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൂടുകൾ നിർമ്മിക്കുക എന്നതാണ് കാട വളർത്താൻ ആഗ്രഹിക്കുന്നവർ ആദ്യംചെയ്യേണ്ടത്.പൊതുവേ 5 - 6 മുതിര്ന്ന കാടകൾക്ക് ഒരു ചതുരശ്ര അടി സ്ഥലം മതിയാകും. കുറഞ്ഞ സ്ഥലത്ത് കൂടുതൽ കാടകളെ വളർത്താൻ പാകത്തിന് കൂടുതൽ അറകളുളള രീതിയില് കൂടുകള് തയ്യാറാക്കാം. തുറന്നുവിടാൻ സാധിക്കത്തക്കവണ്ണം ഒന്നിനുമുകളിൽ മറ്റൊന്നായി ക്രമീകരിക്കാവുന്നതാണ്. ഇവയെ മറ്റ് ജീവികളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കാനായി തുറസ്സായ സ്ഥലത്ത് നിന്ന് മാറ്റി സ്ഥാപിക്കാന് ശ്രദ്ധിക്കണം.

കൂട് നിർമ്മിക്കുമ്പോൾ കാട മുട്ടകൾ ശേഖരിക്കാൻ കഴിയുന്ന വിധം വാതിലുകൾ ക്രമീകരിക്കണം. ഒരു ജോഡി കാടയ്ക്ക് 12.5×20×25 സെന്റീമീറ്റര് അളവിലും 25 കാടകൾക്ക് 60×60×25 സെന്റീമീറ്റര് അളവിലും കൂടുകൾ നിർമ്മിക്കാവുന്നതാണ്. വൈകുന്നേരങ്ങളിൽ മുട്ടയിടുന്ന സ്വഭാവക്കാരാണ് കാടക്കോഴികൾ. വർഷത്തിൽ ഏകദേശം 4 - 5 തലമുറകൾ വരെയുണ്ടാകുന്നു. ആറാഴ്ച പ്രായമാകുമ്പോൾ കാടക്കോഴികള് മുട്ടയിട്ടു തുടങ്ങുന്നു. സാധാരണയായി വർഷത്തിൽ 10 ഗ്രാം ഭാരമുളള 300 മുട്ടകൾ വെച്ച് ലഭ്യമാകുന്നു.

ഇത്തരത്തിൽ ലഭ്യമായവയെ ഇൻക്വിബേറ്ററിൽ വച്ചോ അടക്കോഴികളെ ഉപയോഗിച്ചോ വിരിയിക്കാവുന്നതാണ്. തൂവൽ വളർച്ച പൂർത്തിയാകുന്നത് കണക്കിലെടുത്ത് മുട്ടകൾ വിരിയുന്നതിന് ഏകദേശം 18 ദിവസം ചൂട് അനുഭവിക്കേണ്ടതാകുന്നു. ചൂട് നൽകുന്നതിനായി ബൾബുകൾ ഉപയോഗിക്കാറുണ്ട്.

കാടക്കുഞ്ഞുങ്ങൾക്ക് രണ്ടാഴ്ച വരെ ഭക്ഷണമായി വെളളം മാത്രമേ കൊടുക്കാവൂ. കൊടുക്കുന്ന പാത്രത്തിൽ കുഞ്ഞുങ്ങൾ മുങ്ങിച്ചാവുന്നത് തടയാനായി പാത്രത്തിലെ വെളളത്തിൽ ഉരുളൻ കല്ലുകളോ ഗോലികളോ ഇടുന്നത് ഉപകാരപ്രദമാണ്.


കാടകളുടെ ലിംഗവ്യത്യാസം മനസ്സിലാക്കാൻ

4 മുതല് 5 ആഴ്ചകൾക്കുളളിൽ അവയുടെ ശരീരപ്രകൃതി നിരീക്ഷിച്ച് കണ്ടെത്താൻ കഴിയും. ആൺ കാടകളേക്കാൾ പെൺക്കാടകൾക്ക് താരതമ്യേന വലിപ്പം കൂടുതലും, കറുപ്പ് പുളളികളോടുകൂടിയ ചാരനിറമുളള തൂവലുകളുമുണ്ടാകുന്നു. ആൺക്കാടകൾക്ക് കഴുത്തിലെ തൂവലുകളിൽ ചുവപ്പും തവിട്ടും കലർന്ന നിറവും കാണപ്പെടുന്നു. കാടകൾ ഏകദേശം 6 ആഴ്ചയോടുകൂടി പൂർണവളർച്ചയെത്തുന്നു. ഈ സമയത്ത് 120 - 150 ഗ്രാം ശരീരഭാരം അവയ്ക്കുണ്ടാകും.


കാടക്കോഴികളെ തെരഞ്ഞെടുക്കലും അവയ്ക്കുള്ള തീറ്റയും

പെൺകാടകൾ ഈ സമയത്ത് മുട്ടയിട്ടു തുടങ്ങുകയും ഇറച്ചിക്കുളള കാടകളെ ഈ പ്രായത്തിൽ തിരഞ്ഞെടുക്കുകയും ചെയ്യാം. വിരിയിക്കാനുളള മുട്ടക്കോഴികൾക്കായി രണ്ട് പെൺക്കാടകൾക്ക് ഒരു ആൺക്കാട എന്ന അനുപാതത്തിൽ ക്രമീകരിക്കുക..

കാടയുടെ ഭക്ഷണത്തിന്റെ കണക്ക് ഒരു കാട 35 ദിവസം കൊണ്ട് 8 കിലോ ഗ്രാം തീറ്റയും ഭക്ഷിക്കുമെന്ന് കർഷകർ അഭിപ്രായപ്പെടുന്നു. അവയ്ക്ക് നൽകുന്ന സമീകൃത തീറ്റയിൽ ആദ്യത്തെ 15 ദിവസത്തിനുളളിൽ സ്റ്റാർട്ടർ തീറ്റയിൽ 27% മാംസവും, 2800 കിലോ കലോറി ഊർജ്ജവും അടങ്ങിയിരിക്കണം. അടുത്ത 42 ദിവസങ്ങളിൽ ഗ്രോവർ തീറ്റയായി 24% മാംസവും 2800 കിലോ കലോറി ഊർജവും , മുട്ടയുടെ ഉത്പാദനം ആരംഭിച്ച ഘട്ടത്തിൽ 22% മാംസവും 2650 കിലോ കലോറി ഊർജവും നൽകണമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ചിലയിടങ്ങളിൽ കാടതീറ്റ പ്രത്യേകമായി ലഭിക്കാതെ വരാൻ സാധ്യതയുണ്ട്. അപ്പോൾ സ്റ്റാർട്ടറായും ഫിനിഷറായും തീറ്റകൾ ഓരോ 100 കിലോ ഗ്രാം തീറ്റയിലും 5 കിലോഗ്രാം കടലപ്പിണ്ണാക്കും 2 കിലോ ഗ്രാം മീൻപ്പൊടിയും 8 ഗ്രാം ജീവകം ഇ യും ചേര്ത്ത് കൊടുക്കാവുന്നതാണ്. ടേബിൾ, ചിപ്പ്ട്, കൊത്തുമുട്ട എന്നിങ്ങനെ കാടമുട്ടകൾ 3 തരമാണുളളത്.

കാടമുട്ടയുടെ വിപണനവും ഒട്ടും പ്രയാസമില്ലാത്ത കാര്യമാണ്. കുടുംബശ്രീ വഴിയോ റസിഡന്റ് അസോസിയേഷനുകൾ വഴിയോ വിപണനം സാധ്യമാക്കാം.

വിശദവിവരങ്ങൾക്കും സംശയനിവാരണങ്ങൾക്കും ഇത്തരം വാർത്തകൾക്കുമായി... #വെബ്സൈറ്റ്@ www.areklm.com #മൊബൈൽ & #ബിസനസ്_വാട്സാപ്പ്@ 00917907048573 #ഇ_മെയിൽ@ areklm0076@gmail.com

Post: Blog2_Post
bottom of page