ക്ഷീരകർഷകർക്ക് ഫാം ആധുനിക വൽക്കരണ സബ്സിഡി
- ARE
- May 10, 2021
- 1 min read
Updated: May 19, 2021

സുഭിക്ഷ കേരള പദ്ധതിയിൽ നിലവിൽ ക്ഷീരമേഖലയിൽ നിൽക്കുന്ന ക്ഷീരകർഷകരുടെ ഫാം ആധുനിക വത്കരിക്കുന്നതിനുള്ള പദ്ധതി.
50% സബ്സിഡി പരമാവധി 50000 രൂപ വരെ ഈ പദ്ധതിയിലൂടെ നൽകുന്നു.
കർഷകൻ്റെ ആവശ്യങ്ങൾക്ക് അനുയോജ്യമെന്ന് കർഷകനു തോന്നുന്ന ഉപകരണങ്ങൾ ഈ പദ്ധതി പ്രകാരം വാങ്ങാം. വകുപ്പ് അംഗീകരിച്ച സാധനങ്ങളുടെ ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു.
Milk cans
Rubber mat
Automatic water bowl
Generator
Irrigation system (sprinkler system), pump and motor
Misters/Sprinklers Cattle shed renovation
Slurry Pump Silage bunker
Biogas plant
Wheel barrow
Bulk cooler
Solar water heater
Fan (to be used in the Cow shed)
Air compressor
Digging of open well or bore well
Organic manure – vermi-compost manufacturing unit.
Weighing machine
Veterinary care equipment
Hand operated packing machine
Bi cycle
Cream separator
De horning equipment, tattooing equipment, hoof trimmers
Urea enrichment pit
Automatic shed cleaning equipment like pressure pump.
Transportation of dung and urine for pollution control.
Animal Comfort equipment
Seed cost, electricity charges and other maintenance charges for compact machine type hydroponic units funded by the department during the previous year
ഈ ലിസ്റ്റിൽ ഇല്ലാത്ത ഉപകരണമാണങ്കിൽ മുൻകൂർ അനുമതി വാങ്ങണം.ഒന്നോ അതിലധികമോ വസ്തുക്കൾ ഈ പദ്ധതി പ്രകാരം വാങ്ങാം.പരമാവധി അൻപതിനായിരം രൂപാ വരെ ധനസഹായം രജിസ്ട്രേഷൻ ഫീസ് ₹170/- രൂപ. മുദ്രപത്രത്തിൽ മൂന്നു വർഷത്തേക്ക് ടി ഉപകരണങ്ങൾ കൈമാറ്റം ചെയ്യില്ല എന്ന് കരാർ വയ്ക്കണം. പദ്ധതി അനുവദിച്ചതിനു ശേഷമാണ് വാങ്ങലോ / നിർമ്മാണമോ ആരംഭിക്കേണ്ടത്.
അപേക്ഷ ഫോം: https://drive.google.com/file/d/1ZpzYf8dIULgwpJqwQ_xOkXQLY8QQQs2f/view?usp=sharing
അപേക്ഷയോടൊപ്പം വേണ്ടത് ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയുടെ പകർപ്പ്, തന്നാണ്ട് കരം അടച്ച രസീതിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്.
വിശദവിവരങ്ങൾക്കും സംശയനിവാരണങ്ങൾക്കും ഇത്തരം വാർത്തകൾക്കുമായി...
മൊബൈൽ& ബിസിനസ് വാട്സാപ്പ്@ 00917907048573
ഇ-മെയിൽ# areklm0076@gmail.com
വെബ്സൈറ്റ്@ www.areklm.com
Comments