top of page
  • Writer's pictureARE

ക്ഷീരകർഷകർക്ക് സബ്സിഡി ലോണുകൾ ലഭിക്കുന്ന പദ്ധതികൾ... മാനദണ്ഡങ്ങൾ.... അന്വേഷിക്കേണ്ട വഴികൾ....

Updated: May 11, 2021


കൃഷിയിലൂടെയും അനുബന്ധ കൃഷിയിലൂടെയും ക്ഷീരകർഷകർക്ക് സർക്കാർ ലക്ഷങ്ങൾ സബ്‌സിഡി ആയി നല്കാൻ തീരുമാനിച്ചു.

എന്നാൽ അതിനൊക്കെ ഓരോ മാനദണ്ഡങ്ങൾ ഉണ്ട്.

അത് എന്തിനൊക്കെ, ആർക്കൊക്കെ, എത്രയൊക്കെ കിട്ടുമെന്നതാണ് ആദ്യം അറിയേണ്ടത്.

അതിനായി . നമ്മുടെ ജില്ലാ ക്ഷീര വികസന ഓഫീസിലോ/ ബ്ലോക്കിലെ ക്ഷീര വികസന ഓഫീസിലോ ആണ് പോകേണ്ടത്

അപേക്ഷ നൽകേണ്ടത്. ഏത് സ്കീമാണെന്ന് തിരഞ്ഞെടുത്തതിന് ശേഷമാണ് അപേക്ഷ വെക്കേണ്ടത്,

അതിൽ പറയുന്ന കാര്യങ്ങൾ കൃത്യമായി നമുക്ക് ചേരുന്നതാണോ എന്ന് നോക്കണം. എന്നിട്ട് അപേക്ഷിക്കുക..

അപേക്ഷിക്കുന്ന എല്ലാവരേയും തെരഞ്ഞെടുക്കില്ല.

അതിൽ നിന്നും മാനദണ്ഡമനുസരിച്ച് തെരഞ്ഞെടുക്കുന്നവർക്ക് മാത്രമാണ് സബ്‌സിഡി ലഭിക്കുന്നത്.

അപേക്ഷ വയ്ക്കുമ്പോൾ അപേക്ഷയ്ക്കൊപ്പം ആധാർ കാർഡ്, റേഷൻ കാർഡ്, നികുതി ചീട്ട്, ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് തുടങ്ങിയവയുടെ ഒരു സെറ്റ് കോപ്പിയും വയ്ക്കുക.

ഏത് അപേക്ഷയ്ക്കൊപ്പവും രേഖകൾ ആവശ്യമാണ്.

മാനദണ്ഡങ്ങൾ ഇപ്രകാരം.

ഉദാഹരണത്തിന്, പുൽ കൃഷി ചെയ്യാൻ അപേക്ഷിക്കുന്നവർക്ക് ലഭിക്കുന്ന സബ്‌സിഡി ഒരു സെന്റ് ഭൂമിക്ക് 50 രൂപ എന്ന നിരക്കിലാണ്

കുറഞ്ഞത് 20 സെന്ററിൽ കൂടുതൽ ഉള്ളവർക്കാണ് ഇതിൽ അപേക്ഷിക്കാനാവൂ. അപേക്ഷ വെക്കുമ്പോൾ ഒരു സെന്റിന് 11 രൂപ എന്ന നിരക്കിൽ ഫീസ് അടയ്ക്കണം. ഫീസ് അടച്ചാൽ പുല്ല് വിത്ത് അവിടെ നിന്നും കിട്ടും,

പുറത്തു നിന്ന് വാങ്ങിയതാണെങ്കിൽ അതിന്റെ ചിലവായ പണം ലഭിക്കും.

ഇനി പുല്ല് നനയ്ക്കാൻ ആവശ്യമായ ചിലവുകളുടെ 50% ( പൈപ്പിങ്, മോട്ടോർ, സ്പ്രിംഗ്ളർ) സബ്സിഡിയായി ലഭിക്കും.

ഇനി പുല്ല് മുറിക്കാനുള്ള ഷാഫ്റ് കട്ടർ മെഷീനും സബ്‌സിഡി ലഭിക്കും.

ചെലവായ തുകയുടെ പകുതിയാണ് സബ്സിഡി തുക.


സബ്സിഡി ലഭിക്കുന്ന പദ്ധതികളിൽ ചിലത്.

  • 10 കിടാരി യൂണിറ്റ് തുടങ്ങാൻ

  • ചോളം കൃഷി ചെയ്യാൻ വിത്ത് സൗജന്യമായി ലഭിക്കും

  • തരിശ് നിലത്തിലെ തീറ്റ പുൽ കൃഷി

  • ഹൈഡ്രോപോണിക്സ് യൂണിറ്റിന്

  • തീറ്റ പുൽ കൃഷി. ഒരു ഹെക്ടർ നിലത്തിൽ കൃഷി ചെയ്യുമ്പോൾ സബ്‌സിഡി ലഭിക്കും. ഏകദേശം 50,000 ചിലവിൽ നിങ്ങൾക്ക് ഈ കൃഷി തുടങ്ങാവുന്നത്.

ക്ഷീര വികസന ഓഫിസുമായി ബന്ധപ്പെട്ട കൂടുതൽ സംശയങ്ങൾ ചോദിച്ചറിയാം.  ഹൈഡ്രോപോണിക്സ് യൂണിറ്റിന് മണ്ണില്ലാതെ മെഷീനിൽ ചെയ്യുന്ന കൃഷിയാണ്. മെഷീൻ വാങ്ങാനുള്ള പണം ആദ്യം നമ്മുടെ കയ്യിൽ നിന്നും ചിലവാകും.

അപേക്ഷ നൽകി Sanction ആയതിന് ശേഷം സ്വന്തം കയ്യിൽ നിന്ന് പണം മുടക്കി ആ പദ്ധതി നടത്തിയതിന്റെ രേഖകൾ ബ്ലോക്ക് ക്ഷീര വികസന ഓഫീസിൽ ഹാജരാക്കുമ്പോഴാണ് തുക ലഭിക്കുക.

അല്ലാതെ പണം കിട്ടിയിട്ട് പദ്ധതി തുടങ്ങാൻ നോക്കി ഇരിക്കരുത്.

പിന്നെ, എന്തെങ്കിലും തുടങ്ങുന്നതിന് മുൻപ് ബന്ധപ്പെട്ട ഓഫിസിൽ കാര്യങ്ങൾ അന്വേഷിച്ചതിന് ശേഷം മാത്രം പദ്ധതികൾ തുടങ്ങുക.

വിശദവിവരങ്ങൾക്കും സംശയനിവാരണങ്ങൾക്കും ഇത്തരം വാർത്തകൾക്കുമായി...

മൊബൈൽ& ബിസിനസ് വാട്സാപ്പ്@ 00917907048573

ഇ-മെയിൽ# areklm0076@gmail.com

വെബ്സൈറ്റ്@ www.areklm.com

Post: Blog2_Post
bottom of page