ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ
- ARE
- Jun 14, 2021
- 3 min read
Updated: Jul 11, 2021

ഭൂരഹിതരായ മത്സ്യത്തൊഴിലാളികൾക്ക് ഭൂമി വാങ്ങുന്നതിനായി ധനസഹായം നൽകുന്ന പദ്ധതി (2016-17). (യൂണിറ്റ് തുക പത്തുലക്ഷം രൂപ) ഭൂമി വാങ്ങുന്നതിന് പരമാവധി ആറ് ലക്ഷം രൂപ വരെ (2-3 സെൻറ്), ഭവന നിർമ്മാണത്തിന് 4 ലക്ഷം രൂപ.
തീരദേശത്ത് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് (CRZ അനുവദനീയമായ സ്ഥലങ്ങളിൽ സ്വന്തമായി വസ്തു കണ്ടെത്തി ഭവനം നിർമ്മിച്ച് മാറി താമസിക്കുവാൻ തൽപ്പരരായ മത്സ്യത്തൊഴിലാളികൾക്ക് ഭൂമി വാങ്ങി ഭവന നിർമ്മാണം നടത്തുന്നതിന് ധനസഹായം നൽകുന്ന പദ്ധതി (2017- 18) (യൂണിറ്റ് തുക 10 ലക്ഷം രൂപ) ഭൂമി വാങ്ങുന്നതിന് പരമാവധി ആറു ലക്ഷം രൂപവരെ (രണ്ടുമൂന്ന് സെൻറ്) ഭവന നിർമ്മാണത്തിന് നാല് ലക്ഷം രൂപ.
തീരദേശത്തെ 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് (CRZ അനുവദനീയമായ സ്ഥലങ്ങളിൽ സ്വന്തമായി വസ്തു ഉള്ളവർ) ഭവന നിർമ്മാണം നടത്തുന്നതിന് ധനസഹായം നൽകുന്ന പദ്ധതി (2017 18) യൂണിറ്റ് തുക നാലു ലക്ഷം രൂപ.
പുനർഗേഹം പദ്ധതി വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്ററിനുള്ളിൽ അധിവസിക്കുന്ന 18685 കുടുംബങ്ങളെ സുരക്ഷിത മേഖലയിൽ പുനരധി വസിപ്പിക്കുന്നതിനായി സർക്കാർ തയ്യാറാക്കിയ 2450 കോടി രൂപയുടെ ബൃഹത് പദ്ധതിയാണ് 'പുനർഗേഹം'. പുനർഗേഹം പദ്ധതിക്ക് ആയി 1398 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ബാക്കി 1052 കോടി രൂപ ഫിഷറീസ് വകുപ്പിൻറെ ബഡ്ജറ്റ് വിഹിതത്തിൽ നിന്നുമാണ് കണ്ടെത്തുന്നത്. 2019-20 മുതൽ 2021-22 വരെ മൂന്ന് വർഷക്കാലയളവിൽ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ 8487 കുടുംബങ്ങളെയും രണ്ടും മൂന്നും ഘട്ടങ്ങളിൽ 5099 പേരെ വീതവും പുനരധിവസിപ്പിക്കുന്നതിന് ആണ് പദ്ധതി ലക്ഷ്യമിടുന്നത്. പുനരധിവാസത്തിനായി വ്യക്തിഗത വീട് നിർമ്മാണം, ഫ്ലാറ്റ് സമുച്ചയം നിർമ്മാണം എന്നീ രീതികൾ അനു വർത്തിക്കുവാൻ പദ്ധതി വിഭാവനം ചെയ്യുന്നു.
സമ്പാദ്യ സമാശ്വാസ പദ്ധതി (SCRS) - എല്ലാ വർഷവും ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ ഒരു മത്സ്യത്തൊഴിലാളി ഗുണഭോക്താവിൽ നിന്ന് പരമാവധി 1500 രൂപ ശേഖരിക്കുകയും, സർക്കാർ വിഹിതം ഉൾപ്പെടുത്തി പഞ്ഞമാസ കാലയളവായ ജൂൺ-ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ആയി പരമാവധി 4500/- രൂപ ഗുണഭോക്താക്കൾക്ക് തിരികെ വിതരണം ചെയ്യുന്നു.
ലംപ്‌സം ഗ്രാൻഡ് (എ) മത്സ്യത്തൊഴിലാളികളുടെ മക്കളിൽ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള സ്കൂൾ കുട്ടികൾക്ക് വിദ്യാഭ്യാസ ആനുകൂല്യം ലഭ്യമാക്കുന്നു. (ബി). ഹയർസെക്കൻഡറി തലം മുതൽ മുകളിലോട്ടുള്ള വിദ്യാർഥികൾക്ക് ഫിഷറീസ് ഇ-ഗ്രാൻെറ്‌സ് എന്ന വെബ്സൈറ്റ് മുഖേന ഓൺലൈൻ വഴി വിദ്യാഭ്യാസ ആനുകൂല്യം ലഭ്യമാക്കുന്നു.
വിദ്യാർഥിതീരം പദ്ധതി - മത്സ്യത്തൊഴിലാളി കുട്ടികൾക്ക് ഉളള മറ്റു സൗജന്യ പദ്ധതികൾ. (എ). മെഡിക്കൽ എൻട്രൻസ് പരിശീലനം (പ്ലസ് ടു സയൻസ് വിഷയങ്ങൾക്ക് 85 ശതമാനം മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്ക്) (ബി) സിവിൽ സർവീസ് പരിശീലനം (ഏതെങ്കിലും ബിരുദ്ധ വിഷയങ്ങൾക്ക് 60 ശതമാനം മാർക്ക് ലഭിച്ച വിദ്യാർഥികൾക്ക്) (സി). ബാങ്ക് പരിശീലനം (ഏതെങ്കിലും ബിരുദ വിഷയങ്ങൾക്ക് 60% മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്ക്) (ഡി). പി എസ് സി പരിശീലനം (ഏതെങ്കിലും ബിരുദ വിഷയങ്ങൾക്ക് 50 ശതമാനം മാർക്ക് ലഭിച്ച വിദ്യാർഥികൾക്ക്).
കരിയർ ഗൈഡൻസ് പ്രോഗ്രാം - പത്താം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം, ജോലി സാധ്യത തുടങ്ങിയ വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കലും കൗൺസിലിങ്ങ് നടത്തുന്നു.
മെഡിക്കൽ ക്യാമ്പ്- തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ വച്ച് മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.
മത്സ്യത്തൊഴിലാളികൾക്കുള്ള ബോധവൽക്കരണം (വിഷയം- വകുപ്പുതലം, ലഹരി വിരുദ്ധം, കൗൺസിലിംഗ്)
ദത്തെടുക്കൽ പദ്ധതി- മാതാപിതാക്കൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുട്ടികളെ ദത്തെടുത്ത് പ്ലസ് വൺ മുതൽ വിദ്യാഭ്യാസം നൽകുന്നു. (100000 രൂപ സാമ്പത്തിക സഹായം)
സൗജന്യറേഷൻ -ട്രോളിംഗ് കാലയളവിൽ ജോലി നഷ്ടപ്പെടുന്ന യന്ത്രവത്കൃത ബോട്ടുകളിലെ മത്സ്യത്തൊഴിലാളികൾക്ക്.
പ്രകൃതിക്ഷോഭത്തിൽ മത്സ്യബന്ധന ഉപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധി (SDRF)യിൽ നിന്ന് നഷ്ടപരിഹാരം നൽകുന്നു.
ഓഖി പുനരധിവാസപദ്ധതി - ടി പദ്ധതി വഴി ഓഖി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് ഭൂമി ഭവന നിർമ്മാണ ധനസഹായങ്ങൾ, ഭവന പുനരുദ്ധാരണ ധനസഹായ പദ്ധതി തുടങ്ങിയവ നൽകിയിട്ടുണ്ട്. കൂടാതെ കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ വർധിപ്പിക്കുന്നതിന് ഭാഗമായി അവർക്ക് ഗ്ലോബൽ സാറ്റലൈറ്റ് ഫോൺ , നാവിക ജിപിഎസ്, ലൈഫ് ബോയ തുടങ്ങിയ ഉപകരണങ്ങൾ ചുരുങ്ങിയ ഗുണഭോക്ത വിഹിതത്തോടെയും, ലൈഫ് ജാക്കറ്റ് സൗജന്യമായും നൽകിവരുന്നു.
സാഗര' മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളികളുടെയും യാനങ്ങളുടെയും വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ നടപ്പാക്കിവരുന്നു
റാഞ്ചിംഗ് - പൊതു ജലാശയങ്ങളിൽ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി മത്സ്യവിത്ത് നിക്ഷേപ പദ്ധതി.
കൊല്ലം സാഫ് വഴി നടപ്പിലാക്കുന്ന പദ്ധതികൾ
ഡി എം ഇ (ലഘു സംരംഭ യൂണിറ്റ്)
മത്സ്യത്തൊഴിലാളി വനിതകളുടെ സുസ്ഥിര വികസനത്തിന് വേണ്ടി സാഫ് നടപ്പാക്കിവരുന്ന മികച്ച പദ്ധതിയാണ് ഡി എം ഇ. (ലഘു സംരംഭ യൂണിറ്റ്). ടി പദ്ധതിയിൽ ഒരംഗത്തിന് എഴുപത്തയ്യായിരം രൂപ ഉൾപ്പെടെ 4 അംഗങ്ങൾക്ക് മൂന്നുലക്ഷം രൂപവരെ ധനസഹായം നൽകുന്നു. 2019-20 വർഷത്തിൽ 110 യൂണിറ്റുകൾക്ക് ആണ് ഈ പദ്ധതി മുഖാന്തരം ധനസഹായം നൽകുന്നത്.
അഷ്ടമുടി 2 (അപ്പാരൽ യൂണിറ്റ്)
കുണ്ടറ പവർലൂം സൊസൈറ്റിയുമായി ചേർന്ന് 12 ഗ്രൂപ്പുകൾ ഉൾപ്പെടുന്ന 48 മത്സ്യത്തൊഴിലാളി വനിതകളെ ഉൾപ്പെടുത്തി കൺസോർഷ്യം രൂപീകരിച്ചു. അപ്പാരൽ പാർക്ക് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നു.
3 ആർ പൈലറ്റ് പ്രോജക്റ്റ് (ജെ എൽ ജി രൂപീകരണം)
2019-20 സാമ്പത്തിക വർഷത്തിൽ 3 ആർ പൈലറ്റ് പ്രോജക്ട് കൊല്ലം, ആലപ്പുഴ ജില്ലകളിൽ ആരംഭിച്ചു. ടി പദ്ധതിയ്ക്ക് അഞ്ചുമുതൽ 10 വരെ അംഗങ്ങളെ തെരഞ്ഞെടുത്ത് ഒരംഗത്തിന് 10,000 രൂപ നിരക്കിൽ അഞ്ച് അംഗങ്ങളുള്ള ഗ്രൂപ്പിന് അമ്പതിനായിരം രൂപവരെ ധനസഹായം നൽകുന്ന പദ്ധതിയാണ്. ഈ വർഷം 200 ജെ എൽ ജി ഗ്രൂപ്പുകൾ ആരംഭിക്കുന്നതിന് തുടക്കമിട്ടിട്ടുണ്ട്. ടി പദ്ധതി നടത്തിപ്പിന് വേണ്ടി 8 ഫെസിലിറ്റേറ്റർ മാരെ തെരഞ്ഞെടുക്കുന്നതിന് ഇൻറർവ്യൂ നടത്തിയിട്ടുണ്ട് ഹൈജീനിക്ക് മൊബൈൽ ഫിഷ് വെൻറിംഗ് കിയോസ്‌ക്ക്
സാഫ് CIFT മായി ചേർന്ന് നടപ്പിലാക്കുന്ന ഹൈജീനിക്ക് മൊബൈൽ ഫിഷ് വെൻറിംഗ് കിയോസ്‌ക്ക് പദ്ധതിയിലേക്ക് കൊല്ലം ജില്ലയിൽ നിന്ന് രണ്ടുപേർ ചേർന്ന അഞ്ചു ഗ്രൂപ്പുകൾക്ക് കിയോസ്‌ക്ക് നൽകുന്നതിനുള്ള പ്രാരംഭ നടപടികൾ സ്വീകരിച്ചു വരുന്നു. Trivandrum - 0471-2450773 Kollam - 0474-2792850 Alappuzha - 0477-2252367 Pathanamthitta - 0468-2223134 Kottayam - 0481-2566823 Idukki - 04869 - 222326 Ernakulam - 0484- 2394476 Thrissur - 0487-2331132 Malappuram - 0494-2666428 Palakkad- 0491-2815245 Kozhikode - 0495-2383780 Wayanad - 0493-6255214 Kannur - 0497-2731081 Kasargod - 0467-2202537.
Comments