top of page

കാര്‍ഷിക പമ്പുകള്‍ സോളാറിലേക്കു മാറ്റുന്ന പദ്ധതി

  • Writer: ARE
    ARE
  • May 10, 2021
  • 1 min read

Updated: May 19, 2021


രജിസ്ട്രേഷന്‍ അനെര്‍ട്ട് ജില്ലാ ഓഫീസിൽ ആരംഭിച്ചു.

കര്‍ഷകര്‍ ഉപയോഗിക്കുന്ന അഗ്രികണക്ഷന്‍ ഉള്ള പമ്പുസെറ്റുകള്‍ സോളാറിലേക്ക് മാറ്റുന്നതിന് 60 ശതമാനം സബ്‌സിഡി നല്‍കുന്നു.

ഒരു എച്ച്.പി പമ്പിന് ഒരു കിലോ വാട്ട് എന്ന രീതിയില്‍ ഓണ്‍ ഗ്രിഡ് സോളാര്‍ സംവിധാനത്തിലേക്ക് മാറാനാണ് അവസരം.

ഒരു കിലോ വാട്ട് ശേഷിയില്‍ പമ്പ് സ്ഥാപിക്കാന്‍ ഏകദേശം 54000 രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതില്‍ 60 ശതമാനം സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കും. ബാക്കി 40 ശതമാനം ഗുണഭോക്തൃ വിഹിതം നല്‍കിയാല്‍ നിലവിലുള്ള പമ്പുകള്‍ സോളാറിലേക്ക് മാറ്റാം.

ഒരു കിലോ വാട്ടിന് 100 സ്‌ക്വയര്‍ ഫീറ്റ് എന്ന കണക്കില്‍ നിഴല്‍ രഹിത സ്ഥലം ഉള്ള കര്‍ഷകര്‍ക്ക് ഇതിനായി അപേക്ഷിക്കാം.


ഒരു കിലോ വാട്ട് സോളാര്‍ പാനലില്‍ നിന്നും ദിവസം സൂര്യപ്രകാശത്തിന്റെ തീവ്രതയ്ക്കനുസരിച്ച് മൂന്ന് മുതല്‍ അഞ്ച് യൂണിറ്റ് വൈദ്യുതി വരെ ലഭിക്കും.

പകല്‍ പമ്പ് ഉപയോഗിച്ചതിന് ശേഷം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് KSEB Grid നല്‍കുന്നതും അതില്‍ നിന്നും കര്‍ഷകര്‍ക്ക് അധിക വരുമാനം ലഭിക്കുന്നതുമാണ്.


പദ്ധതിയില്‍ ചേരാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ അനെര്‍ട്ടിന്റെANERT അതാത് ജില്ലാ ഓഫീസില്‍ പേര്, ഫോണ്‍ നമ്പര്‍, പമ്പിന്റെ ശേഷി എന്നിവ നല്‍കിയാല്‍ സ്ഥല പരിശോധന നടത്തി സാധ്യതാ റിപ്പോര്‍ട്ട് തയ്യാറാക്കും.


ഒരു എച്ച്.പി മുതല്‍ 10 എച്ച്.പി വരെയുള്ള പമ്പുകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താം. കാര്‍ഷിക കണക്ഷന്‍ ഉള്ള പമ്പുകള്‍ക്ക് മാത്രമാണ് സബ്‌സിഡിക്ക് അര്‍ഹതയുള്ളത്.


കോവിഡ് ബാധയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ കാര്‍ഷിക മേഖലയില്‍ സൃഷ്ടിച്ച ആഘാതം മറികടക്കുന്നതിനും കർഷകർക്ക് അധിക വരുമാനം ലഭ്യമാക്കുന്നതിനുമാണ് പദ്ധതി.


നിലവില്‍ കൃഷി ഓഫിസുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബിയില്‍നിന്ന് കാര്‍ഷിക കണക്ഷനായി എടുത്ത് പ്രവര്‍ത്തിക്കുന്ന പമ്പുകളാണ് സോളാർ സംവിധാനത്തിലേക്ക് മാറ്റുന്നത്.


ഒരു എച്ച്.പി പമ്പ് സോളാര്‍ സംവിധാനത്തിലേക്കു മാറ്റുന്നതിന് 54,000 രൂപയാണ് ചെലവ്.

ഇതില്‍ 60 ശതമാനം സബ്സിഡി കുറച്ചുള്ള 40 ശതമാനം മാത്രമേ അടയ്ക്കേണ്ടതുള്ളൂ.


അഞ്ചു വര്‍ഷം വാറൻറിയുള്ള സോളാര്‍ സംവിധാനത്തിനു ബാറ്ററി ഇല്ലാത്തതിനാല്‍ അറ്റകുറ്റപ്പണികള്‍ ഉണ്ടാവില്ല...

ഒരു കിലോ വാട്ട് സോളാര്‍ പാനലില്‍നിന്ന് നാലുമുതല്‍ അഞ്ചു വരെ യൂനിറ്റ് വൈദ്യുതി ലഭിക്കും.

സോളാര്‍ പാനലുകള്‍ക്ക് 20 വര്‍ഷം വാറൻറിയാണുള്ളത്..


രാവിലെ ഏഴു മുതല്‍ വൈകീട്ട് അഞ്ചു വരെ പമ്പുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കാം.


KSEB- ൽ നിന്ന് നിലവിൽ പമ്പിനുള്ള കാർഷികകണക്ഷൻ ആനുകൂല്യം ലഭിക്കുന്ന എല്ലാവരും അപേക്ഷിക്കുവാൻ അർഹരാണ്.

ഈ സൗകര്യം എല്ലാ കർഷകരും പ്രയോജനപ്പെടുത്തുക.


ആവശ്യമായ രേഖകൾ

  • 25 സെന്റ് സ്ഥലം ആവശ്യമാണ്

  • KSEB ബിൽ

  • കരമടച്ച രസീത്

  • ആധാർ പകർപ്പ്.

  • ഫീസ് 1690

കൂടുതൽ വിവരങ്ങൾക്ക് ജില്ലാ അനെർട്ട് ഓഫീസുകളിൽ ബന്ധപ്പെടുക എറണാകുളം- 04842428611

വിശദവിവരങ്ങൾക്കും സംശയനിവാരണങ്ങൾക്കും ഇത്തരം വാർത്തകൾക്കുമായി...

മൊബൈൽ& ബിസിനസ് വാട്സാപ്പ്@ 00917907048573

ഇ-മെയിൽ# areklm0076@gmail.com

വെബ്സൈറ്റ്@ www.areklm.com

Comments


Post: Blog2_Post

Subscribe Form

Thanks for submitting!

+91-7907048573

+91-9747634996

K.S. Puram P.O., Puthentheruvu, Karunagappally, Kollam, Kerala 690544, India

  • Facebook
  • Facebook
  • Twitter
  • LinkedIn
  • Instagram

©2019 by areklm. Proudly created with Wix.com

bottom of page