top of page
  • Writer's pictureARE

കിസാൻ ക്രഡിറ്റ് കാർഡ്

5 സെൻറ് ഭൂമിയെങ്കിലും ഉള്ള ആളുകൾക്ക് മൂന്നു ലക്ഷം രൂപ വരെ ലോൺ ലഭിക്കും. നാല് ശതമാനം പലിശ നിരക്കിൽ

മൂന്നു ലക്ഷം രൂപ വരെ 5 സെൻറ് സ്ഥലം സ്വന്തമായി ഉള്ള ആളുകൾക്ക് കൃഷി തുടങ്ങാൻ ആയോ, അല്ലെങ്കിൽ സ്വയം സംരംഭങ്ങൾ തുടങ്ങുന്നതിനായൊ ലോൺ നൽകുന്നു.


9 ശതമാനം പലിശയാണ് ഇതിനായി ഈടാക്കുന്നത്. ലോൺ കറക്റ്റ് സമയത്ത് അടയ്ക്കുകയാണെങ്കിൽ അഞ്ച് ശതമാനം വരെ സബ്സിഡി ലഭിക്കുന്നതായിരിക്കും. അതുകൊണ്ട് തന്നെ 4 ശതമാനം പലിശ നിരക്കാണ് ഉണ്ടാവുക.


ഒരു ലക്ഷത്തിഅറുപതിനായിരം രൂപ വരെ വരുന്ന ലോണുകൾക്ക് ഈടായി യാതൊന്നും നൽകേണ്ടതില്ല എന്നതാണ് ഈ ഒരു പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത.


കിസാൻ ക്രെഡിറ്റ് കാർഡ് എന്ന കേന്ദ്ര ഗവൺമെൻറിൻറെ പദ്ധതി വഴിയാണ് ഈ ഒരു ആനുകൂല്യം ഓരോ ആളുകൾക്കും ലഭ്യമാവുക.


3 ലക്ഷം രൂപയിൽ കൂടുതൽ ആവശ്യമുള്ള ആളുകൾക്ക് എത്ര തുകയാണോ ആവശ്യം എന്നുവെച്ചാൽ അതിനായി അപേക്ഷിക്കാവുന്നതാണ്. പക്ഷേ അധികമായി എടുക്കുന്ന തുകയ്ക്ക് സാധാരണ ബാങ്ക് നിരക്കിൽ പലിശ ഈടാക്കുന്നത് ആയിരിക്കും.


സാധാരണ ലോണിന് അപേക്ഷിക്കുമ്പോൾ ആവശ്യമായിട്ടുള്ള രേഖകൾ തന്നെയാണ് ഈ ലോണിന് അപേക്ഷിക്കുമ്പോളും സമർപ്പിക്കേണ്ടത്.


ലോൺ അടയ്ക്കുവാൻ ആയി അഞ്ചുവർഷം വരെ കാലാവധി ഉണ്ടെങ്കിലും വർഷാവർഷം ഇത് പുതുക്കേണ്ടത് ആയിട്ടുണ്ട്.


കൃഷിയോ സംരംഭങ്ങളോ തുടങ്ങാനിരിക്കുന്ന ആളുകൾക്ക് വളരെ വലിയ ഒരു സഹായം തന്നെയാണിത്.

വിശദവിവരങ്ങൾക്കും സംശയനിവാരണങ്ങൾക്കുമായി...

മൊബൈൽ: +917907048573

ഇമെയിൽ: areklm0076@gmail.com

വെബ്സൈറ്റ്: www.areklm

ലിങ്ക്: www.areklm.org

2 views0 comments
Post: Blog2_Post
bottom of page