top of page

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വായ്പ്പ പദ്ധതിയിൽ സർജിക്കൽ ഗ്ലൗസ് ,ഇരുമ്പ് ചൂലുകളുടെ നിർമാണം

  • Writer: ARE
    ARE
  • May 10, 2021
  • 1 min read

Updated: May 19, 2021


സംരംഭകത്വ വികസന പദ്ധതിയിൽ ഒരു ലക്ഷം രൂപ വരെയുള്ള വായ്പകൾ ഈടില്ലാതെ ലഭ്യമാക്കുമെന്നു കേരള ഫിനാൻഷ്യൽ കോർപറേഷൻ സിഎംഡി ടോമിൻ ജെ തച്ചങ്കരി അറിയിച്ചു.

അപേക്ഷകർ സമർപ്പിക്കുന്ന രേഖകൾ മുഖവിലക്കെടുത്താണ്. ഇത്തരം വായ്പകളിൽ 50% തുക മുൻകൂറായി നൽകും.

അപേക്ഷിച്ച് ഒരാഴ്ചക്കകം തന്നെ തുക നൽകും.

സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവർക്കു വളരെ പെട്ടെന്ന് തന്നെ വായ്പ അനുവദിക്കുന്നു.

മൂന്നു വർഷം വരെ തിരിച്ചടവ് കാലാവധിയുള്ള ഈ വായ്പകളിലേക്ക് ആഴ്ചതോറും ഗൂഗിൾ പേ ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെയുള്ള തിരിച്ചടവ് നടത്താനുള്ള സൗകര്യവും ഉണ്ട്.

പദ്ധതിയിൽ വായ്പകൾ 7% പലിശയിൽ (3% സംസ്ഥാന സർക്കാർ സബ്സിഡി) ഉൾപ്പെടെ ആണ് നൽകുന്നത്.


സർജിക്കൽ ഗ്ലൗസ് നിർമാണം

നിലവിൽ ഏറ്റവും സാധ്യതയുള്ള ഒരു വ്യവസായമാണ് സർജിക്കൽ ഗ്ലൗസ് നിർമാണം.

സ്വാഭാവിക റബ്ബർ ഉപയോഗിച്ചുള്ള ഇന്ത്യൻ നിർമിത ഗ്ലൗസിന് വിദേശ രാജ്യങ്ങളിൽ നിന്നും വർധിച്ച ആവശ്യമാണുള്ളത്.

നേരത്തെ ഇതിന്റെ നിർമാണത്തിൽ ചൈനയ്ക്കായിരുന്നു ആധിപത്യം. എന്നാൽ സിന്തറ്റിക് റബർ ഉപയോഗിച്ച് നിർമിക്കുന്ന ഗ്ലൗസ് കൊറോണ് പോലുള്ള അസുഖങ്ങളെ പ്രതിരോധിക്കാൻ പ്രാപ്തമല്ല.

അതുകൊണ്ട് തന്നെ പ്രകൃതിദത്ത റബ്ബർ കൊണ്ട് നിർമിക്കുന്ന ഗ്ലൗസിന് ആവശ്യക്കാരേറെയാണ്.

ആത്മനിർഭർ ഭാരതിന്റെ ഭാഗമായി കോവിഡ് പ്രതിരോധ സാമഗ്രികളുടെ ഉൽപ്പാദനത്തിന് കേന്ദ്ര സർക്കാർ പ്രോത്സാഹനം നൽകുന്നുണ്ട്.

ഇതെല്ലാം ഗ്ലൗസ് നിർമാണ യൂണിറ്റുകൾക്ക് ഗുണകരമായ കാര്യമാണ്.


പദ്ധതി വിശദാംശങ്ങൾ

  1. ഉൽപ്പാദന ശേഷി- വർഷം 60 ലക്ഷം ജോഡി

  2. വിപണി-:ഹോസ്പിറ്റലുകൾ, മെഡിക്കൽ രംഗം

  3. അസംസ്കൃത വസ്തുക്കൾ- റോ ലാറ്റെക്സ്,പശ, ക്ലേ പൗഡർ,കെമിക്കലുകൾ

  4. ആവശ്യമായ യന്ത്രസാമഗ്രികൾ- മിക്സസിംഗ് മെഷീൻ,ഫോമിംഗ് മെഷീൻ, കട്ടിംഗ്, കൂളിംഗ് സംവിധാനം എന്നിവ

ഇരുമ്പ് ചൂലുകളുടെ നിർമാണം

ചൂലുകളുടെ നിർമാണം ഇപ്പോൾ മികച്ച സാധ്യതയുള്ള ഒരു ബിസിനസ് ആണിത്. കുനിയാതെ തന്നെ സ്ഥലവും മറ്റും വൃത്തിയാക്കാമെന്നതാണ് ഇരുമ്പ് ചൂലുകളുടെ ഗുണം.

വളരെ ലളിതമായ നിർമാണ പ്രവർത്തനങ്ങളാണെന്നതിനാൽ പ്രത്യേകിച്ച് വൈദഗ്ധ്യമൊന്നുമില്ലാത്തവർക്കും ബിസിനസ് തുടങ്ങാനാകും.

നിലവിൽ കേരളത്തിൽ വളരെ കുറവ് യൂണിറ്റുകൾ മാത്രമാണ് ഈ മേഖലയിൽ ഉള്ളത്. എന്നാൽ നിത്യോപയോഗ സാധനമെന്നനിലയിൽ ഇതിന് വിപണിയിൽ ഡിമാൻഡ് നല്ല രീതിയിലുണ്ട്.

വീടുകളിൽ മുതൽ എയർപോർട്ടുകൾ, ഹോസ്പിറ്റലുകൾ, റെയിൽവേ സ്റ്റേഷനുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം ഇത് ഉപയോഗിക്കുന്നു.

ഇതിനാവശ്യമായ അസംസ്കൃത വസ്തുക്കളെല്ലാം തന്നെ പ്രാദേശികമായി ലഭ്യമാണ്.


പദ്ധതി വിശദാംശങ്ങൾ

ഉൽപ്പാദന ശേഷി- പ്രതിവർഷം: 72000 എണ്ണം

വിപണി- വീടുകൾ, ഹോസ്പിറ്റലുകൾ, എയർപോട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ, തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങൾ

അസംസ്കൃത വസ്തുക്കൾ- ജിഐ, എസ്എസ് റോഡ്, ഷീറ്റുകൾ, പൈപ്പുകൾ, പിവിസി കോംപണന്റ്സ്, ഹാൻഡിലുകൾ, ഹാർഡ് വെയർ സാധനങ്ങൾ തുടങ്ങിയവ ആവശ്യമായ യന്ത്ര സാമഗ്രികൾ- വൈൻഡിംഗ് മെഷീൻ, കട്ടിംഗ് മെഷീൻ, ഡ്രില്ലിംഗ് മെഷീൻ, മൾട്ടിമീറ്റർ, ബൈൻഡിംഗ് മെഷീൻ, വയർ ഫിക്സസിംഗ് മെഷീൻ തുടങ്ങിയവ

വിശദവിവരങ്ങൾക്കും സംശയനിവാരണങ്ങൾക്കും ഇത്തരം വാർത്തകൾക്കുമായി...

മൊബൈൽ& ബിസിനസ് വാട്സാപ്പ്@ 00917907048573

ഇ-മെയിൽ# areklm0076@gmail.com

വെബ്സൈറ്റ്@ www.areklm.com

Comments


Post: Blog2_Post

Subscribe Form

Thanks for submitting!

+91-7907048573

+91-9747634996

K.S. Puram P.O., Puthentheruvu, Karunagappally, Kollam, Kerala 690544, India

  • Facebook
  • Facebook
  • Twitter
  • LinkedIn
  • Instagram

©2019 by areklm. Proudly created with Wix.com

bottom of page