കേരളത്തിലെ സ്ത്രീകൾക്ക് 4 ലക്ഷം വരെ നേടാവുന്ന വായ്പ്പ പദ്ധതികൾ. കേന്ദ്ര സംസ്ഥാന സഹകരണത്തോടെ
- ARE
- Mar 29, 2021
- 2 min read
Updated: May 28, 2021
സ്ത്രീകൾക്ക് വളരെയധികം പ്രയോജനപ്പെടുന്ന 5 പദ്ധതികൾ മുഖാന്തരം അഞ്ച് ലക്ഷം രൂപയോളം ലോൺ ലഭിക്കുന്നതായിരിക്കും.

സ്ത്രീകൾക്ക് എന്തെങ്കിലും തരത്തിലുള്ള ബിസിനസ് തുടങ്ങുവാനോ അല്ലെങ്കിൽ മറ്റേതെങ്കിലും ആവശ്യങ്ങൾക്ക് വേണ്ടി ഉപകാരപ്പെടുന്ന രീതിയിലാണ് ഈ അഞ്ചു പദ്ധതികളുടെ അനുകൂല്യങ്ങൾ ലഭ്യമാകുന്നത്.
സ്ത്രീകളെ ഉയർന്ന നിലയിലേക്ക് എത്തിക്കുവാൻ വേണ്ടി സർക്കാരിൻറെ തന്നെ ഒരുപാട് പദ്ധതികൾ ഇപ്പോൾ വന്നിട്ടുണ്ട്. എന്തെങ്കിലും തരത്തിലുള്ള ബിസിനസുകൾ തുടങ്ങണമെന്ന് ആഗ്രഹിക്കുന്ന പല സ്ത്രീകളും ഉണ്ട്. എന്നാൽ മൂലധനം കണ്ടെത്തുക എന്നതാണ് ഇതിന് വലിയൊരു തടസ്സമായി നിൽക്കുന്നത്.
സ്ത്രീകൾക്ക് വേണ്ടി സർക്കാർ അനുവദിച്ചിരിക്കുന്ന ഒരു പദ്ധതിയാണ് അന്നപൂർണ പദ്ധതി.
ഫുഡ് കാറ്ററിംഗ് ബിസിനസ് നടത്തുന്ന സ്ത്രീകൾക്ക് അവരുടെ ബിസിനസ് കൂടുതൽ മെച്ചപ്പെടുത്തുവാനും അതല്ല എങ്കിൽ അടുക്കള സാധനങ്ങൾ വാങ്ങിക്കുവാനും സർക്കാർ കൊണ്ടുവന്ന ഒരു പദ്ധതിയാണിത്. 50,000 രൂപ വരെ ഈ സ്കീം പ്രകാരം ലോൺ ആയി ലഭിക്കുന്നതാണ്. വായ്പ അനുവദിച്ചതിന് ശേഷം മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് തുക അടക്കേണ്ടത്.
രണ്ടാമതായി ഭാരതീയ മഹിളാ ബാങ്ക് ബിസിനസ് ലോൺ.
സാധാരണക്കാരായ സ്ത്രീകൾക്ക് ഒരു ബിസിനസ് ആരംഭിക്കുവാനും അതുവഴി ഉയരങ്ങളിലേക്ക് എത്തുവാനും വേണ്ടിയാണ് ഈ ഒരു ലോൺ അനുവദിക്കുന്നത്. ഉൽപ്പാദന മേഖലയിൽ എന്തെങ്കിലും ബിസിനസ് ആരംഭിക്കുന്നതിനു വേണ്ടിയാണ് ഈയോരു ലോൺ നൽകുന്നത്. 20 കോടിയോളം രൂപയാണ് ലോണായി ലഭിക്കുക. എന്നാൽ ആനുപാതികം ആയിട്ടുള്ള ബിസിനസ് പ്രോജക്ട് കാണിച്ചിരിക്കണം.
മൂന്നാമതായി സ്ത്രീകൾക്ക് വേണ്ടിയുള്ള മുദ്ര പദ്ധതി.
ബ്യൂട്ടി പാർലർ തയ്യൽ കടകൾ അതുപോലെ മറ്റ് ചെറുകിട ബിസിനസുകൾക്ക് വേണ്ടി സഹായിക്കുന്നതിന് കേന്ദ്രസർക്കാർ ആരംഭിച്ച ഒരു പദ്ധതിയാണിത്. ഈയൊരു പദ്ധതി പ്രകാരം ലോൺ ലഭിക്കുമ്പോൾ ഈടായി ഒന്നും തന്നെ നൽകേണ്ടതില്ല എന്നതാണ് ഈയോരു പദ്ധതിയുടെ ഏറ്റവും വലിയ നേട്ടം.
നാലാമതായി ഓറിയന്റ് മഹിളാ വികാസ് യോജന.
സ്ത്രീകൾക്ക് ബിസിനസ് തുടങ്ങാൻ വേണ്ടിയുള്ള മൂലധനം നൽകുക എന്നതാണ് ഈ ഒരു പദ്ധതിയുടെ പ്രധാനമായ ലക്ഷ്യം. ഈ പദ്ധതി പ്രകാരം ലോൺ ലഭിക്കണം എന്നുണ്ടെങ്കിൽ ബിസിനസ് ആരംഭിക്കുന്ന ആൾക്ക് ബിസിനസിന്റെ 51ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കണം. ഏഴു വർഷത്തിനുള്ളിൽ വയ്പ്പകൽ തിരിച്ചടയ്ക്കേണ്ടതായി വരുന്നുണ്ട്. ഇതിനോടൊപ്പം തന്നെ പലിശയിൽ രണ്ടു ശതമാനം കിഴിവും ലഭിക്കുന്നുണ്ട്.
അഞ്ചാമതായി ഉദ്യോഗിനി പദ്ധതി.
ഇന്ത്യ ഗവണ്മെൻറ് സ്ത്രീകൾക്കുവേണ്ടി പ്രഖ്യാപിച്ച അഞ്ച് പദ്ധതികളിൽ പ്രധാനപ്പെട്ട ഒന്നാണിത്. 18 വയസ്സ് മുതൽ 45 വയസ്സ് വരെയുള്ള സ്ത്രീകൾക്കാണ് ഈ ഒരു പദത്തിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്. ഒരു ലക്ഷം രൂപ വരെയുള്ള വായ്പകൾ വളരെ എളുപ്പത്തിൽ തന്നെ ഈയോരു സ്കീം വഴി ലഭിക്കുകയും ചെയ്യുന്നതാണ്. ഏറ്റവും വലിയ ഒരു നിബന്ധന എന്ന് പറയുന്നത് കുടുംബത്തിൻറെ വാർഷിക വരുമാനം 40,000 താഴെ ആയിരിക്കണം എന്നതാണ്. എന്നാൽ വിധവകൾക്കും വികലാംഗർ ആയിട്ടുള്ളവർക്കും ഈയൊരു നിബന്ധന ബാധിക്കുകയില്ല.
അക്കൗണ്ടുകൾ ഉള്ള ബാങ്കുകൾ അനുസരിച്ച് ഈ തുക ലഭിക്കുകയും ചെയ്യും. സ്ത്രീകൾക്ക് വേണ്ടിയുള്ള 5 പ്രധാനപ്പെട്ട പദ്ധതികളാണ് ഇവയെല്ലാം.
Comments