കൃഷികര്‍ണ
- ARE
- Sep 10, 2021
- 1 min read

കൃഷി ചെയ്യാൻ പലർക്കും താത്പര്യമാണെങ്കിലും വിദഗ‌്ദ്ധരുടെ ഉപദേശങ്ങളും മാർഗ നിർദ്ദേശങ്ങളും ലഭിക്കാത്തതും ഉൽപ്പാദിപ്പിക്കുന്നവ വിപണനം ചെയ്യാൻ കഴിയാത്തതുമാണ് അവരെ പിന്നിലേക്ക് വലിക്കുന്നത്.
ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാണ് കൃഷികര്‍ണ പദ്ധതി. സംസ്ഥാന അഗ്രി ഹോര്‍ട്ടി സൊസൈറ്റി, സസ്‌റ്റെയ്‌നബിള്‍ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ഇതിന് തുടക്കം കുറിച്ചത്. കാര്‍ഷിക മേഖലയില്‍ ഒട്ടേറെ ആശയങ്ങള്‍ ആവിഷ്‌കരിച്ച ക്യുര്‍ 3 ഇന്നൊവേഷന്‍സ് എന്ന സ്റ്റാര്‍ട്ടപ്പിനാണ് നിര്‍വഹണ ചുമതല ഭക്ഷ്യോല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുകയും കാർഷിക രംഗത്തേക്ക് കൂടുതൽ ആളുകളെ എത്തിക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ശരിയായ രീതിയിലുള്ള പരിശീലനം മുതൽ ഉൽപ്പന്നത്തിന്റെ വിതരണം വരെയുള്ള സേവനങ്ങൾ പദ്ധതിയുടെ ഭാഗമായി കർഷകർക്ക് ലഭിക്കും.
പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ഏതാനും യുവ സംരംഭകർ പദ്ധതിയുടെ ഭാഗമായി മുന്നോട്ടുവന്നിട്ടുണ്ട്. ഇവർ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞു.
വ്യക്തികളും സ്ഥാപനങ്ങളും ഉൾപ്പടെ നിരവധിപേർ സാദ്ധ്യതകള്‍ മനസിലാക്കി പദ്ധതിയിൽ അംഗമാകാൻ മുന്നോട്ടുവരുന്നുണ്ട്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള പ്രദേശങ്ങൾ കൃഷിയിൽ പരമാവധി സ്വയംപര്യാപ്തമാക്കുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
മിനി പോളിഹൗസുകൾ, പോളിഹൗസുകൾ, അക്വാപോണിക്,ഹൈഡ്രോപോണിക്, ഹൈടെക് മഷ്റൂം പ്രോജക്ട്, ഇന്റ്ഗ്രേറ്റഡക ഫാമിംഗ്, ആടുവളർത്തൽ, കോഴിവളർത്തൽ തുടങ്ങി പ്രവർത്തന സജ്ജമായ ഹൈടെക് യൂണിറ്റുകൾ ലഭ്യമാക്കുക, എപ്പോഴും വിദഗ്ദ്ധരുടെ ഉപദേശങ്ങളും മാർഗ നിർദ്ദേശങ്ങളും ലഭിക്കും തുടങ്ങിയവയാണ് പദ്ധതിയുടെ മറ്റുചില പ്രത്യേകതകൾ.
Comentários