top of page
  • Writer's pictureARE

നോർക്ക പ്രവാസി പുനരധിവാസ ഏകോപന സംയോജന പദ്ധതി അഥവാ പ്രവാസി–ഭദ്രത


കോവിഡ് മൂലം ജോലിയും വരുമാനവും നഷ്ടപ്പെട്ട കേരളത്തിലേക്ക് മടങ്ങിയെത്തിയ പ്രവാസികൾ; യാത്രാവിലക്കു മൂലം വിദേശത്തേക്ക് മടങ്ങിപ്പോകാൻ കഴിയാത്തവർ എന്നിവരെയെല്ലാം പുനരധിവസിപ്പിക്കാനും സംരംഭം ആരംഭിക്കാനും സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് ‘നോർക്ക പ്രവാസി പുനരധിവാസ ഏകോപന സംയോജന പദ്ധതി’ അഥവാ പ്രവാസി–ഭദ്രത. മൂന്നു ഘട്ടമായാണ് ഇതു നടപ്പിലാക്കുന്നത്...


പേൾ (പ്രവാസി ഓൺട്രപ്രണർഷിപ് ഓഗ്‌മെന്റേഷൻ റിഫോർമേഷൻ ഓഫ് ലൈവ്‌ലി ഹുഡ്സ്)

2 ലക്ഷം വരെ പലിശരഹിത വായ്പ ചെറുസംരംഭങ്ങൾക്കായി നൽകുന്ന പദ്ധതി. ഇതു നടപ്പാക്കുന്നത് അതത് പ്രദേശത്തെ കുടുംബശ്രീയാണ്.

  • അപേക്ഷ നൽകേണ്ടത് സിഡിഎസിലാണ്.

  • അപേക്ഷകനോ കുടുംബാംഗമോ കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമാകണം.

  • രണ്ടു വർഷമെങ്കിലും പ്രവാസിയായിരുന്ന വ്യക്തിക്കോ കുടുംബാംഗങ്ങൾക്കോ (ജീവിതപങ്കാളി/ മാതാപിതാക്കൾ) വായ്പയും ധനസഹായവും നൽകും.

  • പരമാവധി രണ്ടു ലക്ഷം രൂപയോ പദ്ധതിത്തുകയുടെ 75 ശതമാനമോ ഏതാണ് കുറവ് അത് പലിശ‌രഹിത വായ്പയായി നൽകും.

  • 25% തുക സംരംഭക വിഹിതമാണ്.

  • മൂന്നു മാസത്തിനു ശേഷം തിരിച്ചടവ് തുടങ്ങിയാൽ മതി.

  • വായ്പത്തുക 21 മാസത്തിനകം തുല്യ ഗഡുക്കളായി അടയ്ക്കണം.

  • പാസ്പോർട്ട്, വീസ പേജ്, റേഷൻ കാർഡ്, ആധാർ എന്നിവയുടെ കോപ്പിയും പ്രോജക്ട് റിപ്പോർട്ടും അടക്കം വേണം അപേക്ഷിക്കാൻ.

അപേക്ഷാഫോം സിഡ‍ിഎസ് ഓഫിസുകളിലും കുടുംബശ്രീ വെബ്സൈറ്റിലും (www.kudumbashree.org/perl) ലഭിക്കും. പരിശീലനം ആവശ്യമുള്ളവർ കുടുംബശ്രീ ജോബ് പോർട്ടലിൽ മേൽ നൽകിയ ലിങ്ക് മുഖേന റജിസ്റ്റർ ചെയ്യണം.


മൈക്രോ എന്റർപ്രൈസ് അസിസ്റ്റൻസ് സ്കീം

5 ലക്ഷം രൂപ വായ്പയും ഒരു ലക്ഷം രൂപ സബ്സിഡിയും ഇടത്തരം സംരംഭങ്ങൾക്കായി അനുവദിക്കും. തുടക്കത്തിൽത്തന്നെ സബ്സിഡി ലഭിക്കുന്ന പദ്ധതിയാണിത്. ഒരു ലക്ഷം രൂപ ആദ്യം തന്നെ മൂലധന സബ്സിഡിയായി അനുവദിക്കും. കേരള ബാങ്ക് വഴിയാണ് വായ്പ അനുവദിക്കുന്നത്.


പ്രവാസി ഭദ്രത മെഗാ (സ്പെഷ്യൽ അസിസ്റ്റൻസ്) സ്കീം

5% പലിശയ്ക്ക് രണ്ടു കോടി വരെ വായ്പ വൻകിട സംരംഭങ്ങൾക്കായി നൽകുന്ന പദ്ധതിയുടെ നടത്തിപ്പ് കെഎസ്ഐഡിസിക്കാണ്.

25 ലക്ഷം മുതൽ രണ്ടുകോടി രൂപ വരെ വായ്പയായി അനുവദിക്കും.

8.25% മുതൽ 8.75% വരെ പലിശ‌. എന്നാൽ, സംരംഭകൻ 5% പലിശ നൽകിയാൽ മതി. ബാക്കി 3.25% – 3.75% വരെ നോർക്ക റൂട്സ് സബ്സിഡിയാണ്.

വിദേശത്തുനിന്നും മടങ്ങിയവർക്കു മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിൽനിന്നു മടങ്ങിയെത്തിയവർക്കും സംരംഭം തുടങ്ങാൻ ഈ വായ്പ ലഭിക്കും.

കെഎസ്ഐഡിസി അപേക്ഷ പരിഗണിച്ച ശേഷം സബ്സിഡിക്കായി നോർക്ക റൂട്സിന് ശുപാർശ ചെയ്യും. ഏതെങ്കിലും ഒരു സ്കീമിൽ നിന്ന് ഒരു വായ്പയേ അനുവദിക്കൂ. സ്കീമുകൾക്കു കീഴിൽ പുതിയ വായ്പകൾ മാത്രമേ അനുവദിക്കൂ.

ടേക്ക് ഓവർ സൗകര്യം ഉണ്ടായിരിക്കില്ല.


വിശദവിവരങ്ങൾക്കും സംശയനിവാരണങ്ങൾക്കും ഇത്തരം വാർത്തകൾക്കുമായി.... #മൊബൈൽ& #ബിസിനസ്_വാട്സാപ്പ്@ 00917907048573 #ബ്ളോഗ്സൈറ്റ്@ www.areklm.org #ഇ_മെയിൽ$ areklm0076@gmail.com

215 views0 comments
Post: Blog2_Post
bottom of page