സ്വയം തൊഴിലിനായി സബ്‍സിഡിയോടെ 5% പലിശ നിരക്കിൽ വായ്പ
- ARE
- Sep 10, 2021
- 1 min read

ഒബിസി വിഭാഗത്തിൽപ്പെട്ട വനിതകൾക്കാണ് ധനസഹായം ലഭിക്കുക. പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷനാണ് ഈ പ്രത്യേക ലോൺ നൽകുന്നത്. വിവിധ ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ തുക പ്രയോജനപ്പെടുത്താം. മത്സ്യ കൃഷി, പച്ചക്കറി കൃഷി, തുടങ്ങി കാർഷിക സംരംഭങ്ങൾ തുടങ്ങുന്നവർക്കും ഇത് വളരെ ഉപകാരപ്രദമായിരിക്കും.
10 സെൻറിൽ കുറയാത്ത ഭൂമിയുള്ളവരുടെ ആൾ ജാമ്യം, ഉദ്യോഗസ്ഥ ജാമ്യം, എന്നിവ വായ്പക്ക് ആവശ്യമാണ്. പദ്ധതി ചെലവ്, കൈവശമുള്ള തുക, ആവശ്യമായ വായ്പാ തുക എന്നിവ വ്യക്തമാക്കി നിര്‍ദ്ധിഷ്ട അപേക്ഷ ഫോം പൂരിപ്പിച്ച് നൽകണം. പ്രോജക്ട് സംബന്ധിച്ച ഒരു ലഘു വിവരണവും അപേക്ഷയിൽ തന്നെ നൽകണം. അപേക്ഷാ ഫോം പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷൻെറ വെബ്സൈറ്റിൽ ലഭ്യമാണ്.
പച്ചക്കറി കൃഷി, മത്സ്യ കൃഷി, സൂക്ഷ്മ ചെറുകിട സംരംഭങ്ങൾ, എന്നിവക്കെല്ലാം തുക വിനിയോഗിക്കാം. തയ്യൽക്കട തുടങ്ങാനും മെഴുകുതിരി നിര്‍മാണം, പപ്പട നിര്‍മാണം, കരകൗശല വസ്തു നിര്‍മാണം, ബുക്ക് ബൈൻഡിങ്, കച്ചവടം തുടങ്ങിയവക്കും വായ്പാ തുക വിനിയോഗിക്കാം. വായ്പാ തിരിച്ചടവ് കാലാവധി മൂന്ന് വര്‍ഷമാണ്. സമയ ബന്ധിതമായി തുക തിരിച്ചടച്ചാൽ പരമാവധി 25,000 രൂപ സബ്‍സിഡി ലഭിക്കും.
25 വയസു മുതൽ 55 വയസു വരെ പ്രായ പരിധിയിൽ ഉള്ള വനിതകൾക്ക് വായ്പക്കായി അപേക്ഷിക്കാം. കുടിശ്ശിക മുടക്കുന്നവര്‍ക്ക് പിഴപലിശ ഉണ്ടായിരിക്കും. ആറ് ശതമാനമാണ് പിഴ പലിശ ഈടാക്കുക.
Comments