top of page

2 ലക്ഷം രൂപ വരെ ലോൺ | കേരളത്തിൽ ഉള്ളവർക്കു അപേക്ഷ കൊടുക്കാം

  • Writer: ARE
    ARE
  • Apr 6, 2021
  • 1 min read


ലോക്ക്ഡൌൺ വന്നതോടെ പലരുടെയും ജോലി നഷ്ടപെട്ടിരുന്നു. ചിലർ ലോൺ എടുത്ത് സ്വന്തം സംരംഭം ആരംഭിച്ചിരിക്കുകയാണ്. എന്നാൽ ഇപ്പോൾ സർക്കാർ മറ്റൊരു വായ്പ പദ്ദതിയാണ് നടപ്പിലാക്കുന്നത്.സാധാരണ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായ ഒരു വായ്പ പദ്ദതിയാണ് ഇത്.

കളിമൺപാത്ര കുലതൊഴിൽ നിർമ്മാണക്കാർക്കാണ് ഇത്തവണ വായ്പ അനുവദിച്ചിരിക്കുന്നത്.

കളിമൺപാത്ര വിപണ ക്ഷേമ കോര്പറേഷനാണ് ഈ പദ്ദതി നടപ്പിലാകുന്നത്. ഏതൊരു വായ്പയ്ക്കും അപേഷിക്കുന്ന ആൾ അതിന്റെതായ യോഗ്യത ഉണ്ടായിരിക്കേണ്ടതാണ്. 18നും 55നും ഇടയിൽ പ്രായമുള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്. അതുമാത്രമല്ല വാർഷിക വരുമാനം മൂന്നു ലക്ഷം രൂപ കവിയാൻ പാടില്ല എന്നതാണ് മറ്റൊരു വസ്തുത. കളിമൺപാത്ര നിർമാണത്തിൽ ഉള്ളവരും കുലതൊഴിലുമായി ജോലി ചെയുന്നവർക്കാണ് ഈ വായ്പ അനുവദിച്ചിരിക്കുന്നത്.

ആറ് ശതമാനം മാത്രമാണ് പലിശ നിരക്ക് ഈ വായ്പക്കുള്ളത്. 60 മാസം വരെയാണ് തിരിച്ചടവ് കാലാവധി ഉള്ളത്‌. അതുകൊണ്ട് സാധാരണ ജനങ്ങൾക്ക് ഈ വായ്പ ഏറെ ഉപകാരമാവുക.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും www.keralapottery.org എന്ന വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്. അല്ലെങ്കിൽ മാനേജിങ് ഡയറക്ടർ കേരള സംസ്ഥാന കളിമൺപാത്ര ഷേമ വികസന കോർപ്പറേഷൻ,അയ്യങ്കാളി ഭവൻ, രണ്ടാം നില,കവടിയാർ പിഒ തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ തപാൽ വഴി അപേക്ഷിക്കാനും സാധിക്കുന്നതാണ്.

 
 
 

Comments


Post: Blog2_Post

Subscribe Form

Thanks for submitting!

+91-7907048573

+91-9747634996

K.S. Puram P.O., Puthentheruvu, Karunagappally, Kollam, Kerala 690544, India

  • Facebook
  • Facebook
  • Twitter
  • LinkedIn
  • Instagram

©2019 by areklm. Proudly created with Wix.com

bottom of page