top of page

എയിംസ് (അഗ്രികൾച്ചർ ഇൻഫർമേഷൻ മാനേജ്മെൻറ് സിസ്റ്റം)

  • Writer: ARE
    ARE
  • Sep 9, 2021
  • 1 min read

Updated: Sep 10, 2021


കൃഷിവകുപ്പിന്റെ പദ്ധതികളിൽ അപേക്ഷ സമർപ്പിക്കാൻ 'എയിംസ്' സേവന പോർട്ടൽ


കൃഷി സംബന്ധമായ വിവരങ്ങൾ ഏറ്റവും വേഗത്തിലും സുതാര്യമായും ജനങ്ങളിലേക്ക് എത്തിക്കുന്ന സംസ്ഥാന കൃഷി വകുപ്പിൻറെ അധികാരപരിധിയിലുള്ള വെബ് പോർട്ടലാണ് 'എയിംസ്' (അഗ്രികൾച്ചർ ഇൻഫർമേഷൻ മാനേജ്മെൻറ് സിസ്റ്റം). 


എയിംസ് നൽകുന്ന സേവനങ്ങൾ

  1. സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാനുള്ള അപേക്ഷ സമർപ്പിക്കാം.

  2. എല്ലാതരത്തിലുള്ള വിള നാശത്തിനും അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യം.

  3. നെൽ കൃഷിക്കുള്ള റോയൽറ്റി ലഭിക്കുവാൻ അപേക്ഷ നൽകാം.

  4. പച്ചക്കറികളും പഴവർഗങ്ങളും ഏർപ്പെടുത്തിയിട്ടുള്ള തറവില പദ്ധതിയിൽ അംഗമാകാം.

  5. പ്രകൃതിക്ഷോഭം നടന്ന വിവരം അടുത്തുള്ള കൃഷി ഭവനെ അറിയിക്കാം.

  6. സർക്കാരിൻറെ വിവിധ കാർഷിക പദ്ധതികളെക്കുറിച്ച് അറിയാനുള്ള മാർഗമായി ഉപയോഗപ്പെടുത്താം.

വ്യക്തികൾ, ഗ്രൂപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയിൽ അനുയോജ്യമായവ തെരഞ്ഞെടുത്ത് നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. വ്യക്തികളെന്ന നിലയിൽ രജിസ്റ്റർ ചെയ്യുമ്പോൾ ആധാർ കാർഡ്, മേൽവിലാസം, ബാങ്ക് അക്കൗണ്ട് നമ്പർ, IFSC കോഡ്, വിദ്യാഭ്യാസയോഗ്യത, മൊബൈൽ നമ്പർ എന്നിവ തെറ്റുകൂടാതെ നൽകണം. രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുമ്പോൾ ഒരു പാസ്‌വേഡ് ലഭിക്കുന്നു. ഇതുപയോഗിച്ച് പോർട്ടൽ ലോഗിൻ ചെയ്യാം. പോർട്ടലിൽ നിന്ന് ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പർ, പാസ്‌വേഡ് എന്നിവ ഭാവി നടപടികൾക്ക് വേണ്ടി ഉപയോഗപ്പെടുത്താം.


രജിസ്റ്റർ ചെയ്യുന്നതെങ്ങനെ?

https://www.aims.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഹോം പേജ് തുറക്കാം. ഈ പേജിൽ കാണപ്പെടുന്ന Farmers login എന്ന മെനുവിൽ ക്ലിക്ക് ചെയ്തു രജിസ്റ്റർ ചെയ്യാം. നേരത്തെ തന്നെ രജിസ്ട്രേഷൻ നടത്തിയ വ്യക്തി ആണെങ്കിൽ ആദ്യതവണ ലഭിച്ച പാസ്സ്‌വേർഡും, ഐഡിയും ഉപയോഗപ്പെടുത്തി ലോഗിൻ ചെയ്യുക. പോർട്ടൽ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സംശയ നിവാരണങ്ങൾക്ക് അടുത്തുള്ള കൃഷി ഭവൻ ആയോ, aimsagrikerala@gmail.com എന്ന മെയിൽ വഴിയോ ബന്ധപ്പെടാം.


#മൊബൈൽ & #ബിസിനസ്_വാട്സാപ്പ് @ 7907048573 #ബ്ളോഗ്സൈറ്റ് @ www.areklm.org #ഇ_മെയിൽ $ areklm0076@gmail.com

 
 
 

Comments


Post: Blog2_Post

Subscribe Form

Thanks for submitting!

+91-7907048573

+91-9747634996

K.S. Puram P.O., Puthentheruvu, Karunagappally, Kollam, Kerala 690544, India

  • Facebook
  • Facebook
  • Twitter
  • LinkedIn
  • Instagram

©2019 by areklm. Proudly created with Wix.com

bottom of page