top of page
  • Writer's pictureARE

ക്ഷീരകർഷകർക്ക് ഗോസമൃദ്ധി പ്ലസ്സ് പദ്ധതി

Updated: Sep 10, 2021


കൈത്താങ്ങായി കേരള മൃഗസംരക്ഷണവകുപ്പ് സംസ്ഥാനത്തൊട്ടാകെയുളള കന്നുകാലികൾക്കും ക്ഷീരകർഷകർക്കും ഗോസമൃദ്ധി പ്ലസ്സ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നു .


ഉരുവിനും ഉടമയ്ക്കും ഇൻഷ്വറൻസ് പരിരക്ഷ എന്ന രീതിയിൽ പുനരാവിഷ്കരിച്ച പദ്ധതി കർഷന്റെ ഇഷ്ടാനുസരണം ഒരു വർഷ പദ്ധതി ആയോ മൂന്ന് വർഷ പദ്ധതി ആയോ തെരഞ്ഞെടുക്കുന്നതിന് കർഷകന് സ്വാതന്ത്ര്യവുമുണ്ട്. സംസ്ഥാനത്ത ലഭ്യമായ കന്നുകാലി ഇൻഷ്വറൻസ് പദ്ധതികളിൽ വച്ച് ഏറ്റവും കുറഞ്ഞ പ്രിമിയം നിരക്കാണ് ഈ ഗോസമൃദ്ധി പസ്സ് പദ്ധതി.


സങ്കരയിനം പശുക്കൾക്ക് 65000 രൂപ മതിപ്പുവിലവരെ പ്രീമിയം ഇനത്തിൽ സബ്സിഡി നൽകുന്നതാണ് . 65,000 രൂപയ്ക്കു മുകളിലുളള ഉരുവിന്റെ വിലയുടെ പ്രീമിയം പൂർണമായും ഗുണഭോക്താവ് വഹിക്കേണ്ടതാണ്. 65000 രൂപ മതിപ്പുവില ഉള്ള ഒരു പശുവിനു അല്ലെങ്കിൽ ഒരു എരുമക്ക് പ്രിമിയം നിരക്ക് ഒരു വർഷത്തേക്ക് ഇൻഷൂർ ചെയ്യുന്നതിന് ജനറൽ വിഭാഗത്തിന് 100 രൂപയും എസ്.സി. / എസ്.ടിക്ക് 420 രൂപയും ആണ്.


മൂന്ന് വർഷത്തേക്ക് ഇൻഷൂർ ചെയ്യുന്നതിന് ജനറൽ വിഭാഗത്തിന് 1762 രൂപയും എസ്.സി. / എസ്.ടിക്ക് 1058 രൂപയും ആണ്. കർഷകന് 2 രൂപയുടെ മരണഇൻഷ്വറൻസും ഉണ്ട്.


മരണ ഇൻഷ്വറൻസ് പ്രീമിയം 1 വർഷത്തേക്ക് 22 രൂപയും 3 വർഷത്തേക്ക് 50 രൂപയുമാണ് കർഷകന് പൂർണ്ണമായോ ഭാഗികമായോ ആയി അംഗവൈകല്യത്തിനും അപകട മരണത്തിനും പരമാവധി 2 ലക്ഷം രൂപവരെ ഇൻഷ്വറൻസ് പരിരക്ഷ.


ഈ പദ്ധതി സംസ്ഥാനത്ത എല്ലാ സർക്കാർ മൃഗാശുപ്രതികൾ വഴി നടപ്പിലാക്കുന്നു കൂടുതൽ വിവരങ്ങൾക്ക് പ്രാദേശിക മൃഗാശുപ്രതിയുമായി ബന്ധപ്പെടുക...


വിശദവിവരങ്ങൾക്കും സംശയനിവാരണങ്ങൾക്കും ഇത്തരം വാർത്തകൾക്കുമായി വിളിക്കൂ... #മൊബൈൽ & #ബിസിനസ്_വാട്സാപ്പ് @ 7907048573 #ബ്ളോഗ്സൈറ്റ് @ www.areklm.org #ഇ_മെയിൽ $ areklm0076@gmail.com

4 views0 comments
Post: Blog2_Post
bottom of page