top of page

പ്രവാസി ലോണ്‍

  • Writer: ARE
    ARE
  • Aug 22, 2019
  • 2 min read

Updated: Apr 13, 2021


15ശതമാനം സൗജന്യമായ പ്രവാസി ലോണ്‍: എങ്ങനെ അപേക്ഷിക്കണമെന്ന് അറിയുമോ?


വർഷങ്ങള്‍ നീണ്ട പ്രവാസ ജീവിതത്തിനൊടുവില്‍ നാടണയാനൊരുങ്ങി. ഇനി എന്താണ് ചെയ്യാന്‍ പോകുന്നത്?. ജീവിതത്തിന്റെ നല്ല നാളുകളില്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം മക്കളുടെ വിവാഹത്തിനും വീടുപണിക്കും മറ്റും ചെലവിട്ടശേഷം അധികമൊന്നും അവശേഷിക്കുന്നുമുണ്ടാവില്ല. പെട്ടെന്ന് ഒരു നാള്‍ പ്രവാസ ജീവിതം അവസാനിക്കുമ്പോള്‍ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചുപോകുക സ്വാഭാവികം. എന്നാല്‍ വിഷമിക്കേണ്ട. നിതാഖതും മറ്റും കാരണം ഇങ്ങനെ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങുമായി നോര്‍ക്കയുടെ വിവിധ പദ്ധതികളുണ്ട്. അതിലൊന്നാണ് നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റസ് [NDPREM]. തിരികെയെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സുസ്ഥിര വരുമാനം ഉറപ്പുവരുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.


20 ലക്ഷം രൂപവരെ മൂലധന ചെലവ് പ്രതീക്ഷിക്കുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് 15% മൂലധന സബ്‌സിഡി (പരമാവധി 3 ലക്ഷം രൂപ വരെ) നല്‍കുകയാണ് നല്‍കും. ഇതില്‍ 15%തുക സര്‍ക്കാര്‍ തിരിച്ചടക്കും. ലോണ്‍ എടുക്കുന്നവര്‍ക്ക് സബ്‌സിഡിയായി സര്‍ക്കാര്‍ നല്കുന്നതാണ് ലോണ്‍തുകയുടെ 15%. അവശേഷിക്കുന്ന തുക കുറഞ്ഞ പലിശയില്‍ തിരിച്ചടച്ചാല്‍ മതികാകും.


ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയവരായ പ്രവാസികളും, അത്തരം പ്രവാസികള്‍ ഒത്തുചേര്‍ന്ന് ആരംഭിക്കുന്ന സംഘങ്ങളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും. 15ശതമാനം സൗജന്യമായ പ്രവാസി ലോണിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് നോക്കാം


ഏതൊക്കെ മേഖലകളിലാണ് വ്യവസായം ആരംഭിക്കാനാവുന്നത്.

  1. കാര്‍ഷിക വ്യവസായം (കോഴി വളര്‍ത്തല്‍ (മുട്ടക്കോഴി, ഇറച്ചിക്കോഴി), മത്സ്യകൃഷി (ഉള്‍നാടന്‍ മത്സ്യ കൃഷി, അലങ്കാര മത്സ്യ കൃഷി), ക്ഷീരോല്പാദനം, ഭക്ഷ്യ സംസ്‌കരണം, സംയോജിത കൃഷി, ഫാം ടൂറിസം, ആടു വളര്‍ത്തല്‍, പച്ചക്കറി കൃഷി, പുഷ്പകൃഷി, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയവ)

  2. കച്ചവടം (പൊതു വ്യാപാരം വാങ്ങുകയും വില്‍ക്കുകയും ചെയ്യല്‍, കടകള്‍)

  3. സേവനങ്ങള്‍ (റിപ്പേയര്‍ ഷോപ്പ്, റസ്‌റ്റോറന്റുകള്‍, ടാക്‌സി സര്‍വ്വീസുകള്‍, ഹോംസ്‌റ്റേ തുടങ്ങിയവ)

  4. ഉത്പാദനം ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (പൊടിമില്ലുകള്‍, ബേക്കറി ഉല്‍പ്പന്നങ്ങള്‍, ഫര്‍ണിച്ചറും തടിവ്യവസായവും, സലൂണുകള്‍, പേപ്പര്‍ കപ്പ്, പേപ്പര്‍ റീസൈക്‌ളിംഗ്, ചന്ദനത്തിരി, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ തുടങ്ങിയവ)

അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍:

  1. അപേക്ഷകന്റെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ [JPG format]

  2. പാസ്‌പോര്‍ട്ടിന്റെ ബന്ധപ്പെട്ട പേജുകളുടെ പകര്‍പ്പ് (വിദേശത്ത് തൊഴില്‍ ചെയ്തിരുന്ന കാലയളവ് വ്യക്തമാകേണ്ടതാണ്) [PDF format]

  3. തങ്ങളുടെ സംരംഭത്തിന്റെ സംക്ഷിപ്ത വിവരണം [PDF format]


ARE (ആംസ് ഫോർ റൂറൽ ആന്റർപ്രണേഴ്സ്); ഈ പേരിനെ അന്വർത്ഥമാക്കും വിധമുള്ള പ്രവർത്തനങ്ങളാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.

ചെറുതും വലുതുമായ കാർഷിക-കാർഷികേതര-വ്യാവസായിക സംരംഭങ്ങൾ തുടങ്ങുന്നതിന് സഹായകമാകുന്ന വിവരങ്ങൾ, മാർഗ്ഗനിര്ദേശങ്ങൾ എന്നിവ സാമൂഹിക മാധ്യമങ്ങളിലൂടെയും നേരിട്ടും നൽകുക വഴി ജനങ്ങളിൽ ആത്മവിശ്വാസം ഉണർത്തുന്നു.

സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കാവശ്യമായ പദ്ധതി വിശദീകരണ രേഖകൾ നിർമിച്ചു നൽകുന്നു.

എൻ.ജി.ഒ., സന്നദ്ധ സംഘടനകൾ തുടങ്ങി കേന്ദ്ര-സംസഥാന സർക്കാരുകളുടെ പദ്ധതി നിർവഹണം (Projects of Community Radio Station, Dpt. of Science& Technology, DSIR, SEED etc.) ലക്ഷ്യമിടുന്ന ഏവർക്കും നടപടിക്രമങ്ങൾ (Survey, Project Proposal Management) പൂർത്തിയാക്കാൻ ARE സേവനം നൽകി വരുന്നു.

ഗ്രാമീണ-നഗര പ്രദേശങ്ങളുടെ വികസനം എന്ന ലക്ഷ്യം മുൻനിർത്തിയാണ് ARE പ്രവർത്തിച്ചു വരുന്നത്.

ARE ലാഭേച്ഛയെക്കാൾ വ്യാവസായിക സംരംഭങ്ങളിലൂടെയുള്ള പ്രാദേശിക വികസനമാണ് ലക്ഷ്യമിടുന്നത്.

ഓവർ ഡ്രാഫ്റ്റ് (OD) തുടങ്ങി ബിസിനസ് വായ്പകൾ ലഭിക്കുന്നതിനായി സമര്പ്പിക്കേണ്ട വിശദമായ പദ്ധതി റിപ്പോർട്ട് (DPR-Detailed Project Report), പ്രതീക്ഷിത ബാലൻസ് ഷീറ്റ് (Business Proposal) തുടങ്ങിയവയ്ക്കും പദ്ധതി വിശദാംശങ്ങളുടെ വിവരങ്ങൾക്കും ബന്ധപ്പെടുക-------------

Project Manager

ARE (Arms for Rural Entrepreneurs)

Karunagappally, Kollam, Kerala, India-690544

Tel: +917907048573, Mail: areklm0076@gmail.com

UDYAM-KL-06-0000419, Reg. No: SH020500060479

#ARE#MSME#NGO#Businessloan#MUDRA#PMEGP#Pravasiloan#Ruraldevelopment#Entrepreneurs#Entrepreneurship#Smallscalebusiness#Urbandevelopment#bankloan


 
 
 

Comments

Couldn’t Load Comments
It looks like there was a technical problem. Try reconnecting or refreshing the page.
Post: Blog2_Post

Subscribe Form

Thanks for submitting!

+91-7907048573

+91-9747634996

K.S. Puram P.O., Puthentheruvu, Karunagappally, Kollam, Kerala 690544, India

  • Facebook
  • Facebook
  • Twitter
  • LinkedIn
  • Instagram

©2019 by areklm. Proudly created with Wix.com

bottom of page