top of page

മൈക്രോ യൂണിറ്റ് ഡവലപ്പ്മെൻ്റ് ഏൻറ് ഫൈനാൻസ് ഏജൻസി ലിമിറ്റഡ് (മുദ്ര)

  • Writer: ARE
    ARE
  • Mar 24, 2021
  • 1 min read

സംരംഭകർക്ക് കേന്ദ്ര സർക്കാരിന്റെ ലോണിന് അപേക്ഷിക്കാം.

മൈക്രോ യൂണിറ്റ് ഡവലപ്പ്മെൻ്റ് ഏൻറ് ഫൈനാൻസ് ഏജൻസി ലിമിറ്റഡ് എന്നതിൻ്റെ ചുരുക്കപേരാണ് മുദ്ര.


ചെറുകിട സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 2015 ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് മുദ്രാലോൺ.


ഔപചാരിക മാർഗ്ഗങ്ങളിലൂടെ ലോണുകൾ ലഭിക്കാത്ത ചെറുകിട സംരംഭം തുടങ്ങുന്നവർക്ക് ഈടോ ജാമ്യക്കാരോ ഇല്ലാതെ വായ്പ നൽകുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.


കാർഷികേതര ചെറുകിട മൈക്രോ സംരംഭങ്ങൾക്ക് 10 ലക്ഷം രൂപ വരെ ഈടില്ലാതെയാണ് മുദ്രാ ലോൺ അനുവദിക്കുന്നത്.


ചെറുകിട വ്യവസായങ്ങൾ നടത്തുന്ന സംരംഭകർക്ക് ഈ വായ്പയ്ക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഒരു സംരംഭം പുതുതായി തുടങ്ങാൻ പോവുന്നവർക്കും, ഒരു സംരംഭം നടത്തിക്കൊണ്ടിരിക്കുന്നവർക്കും ഈ ലോണിന് അപേക്ഷിക്കാം.

വ്യക്തിസംരംഭങ്ങൾ പാർട്ണർഷിപ്പ് ലിമിറ്റഡ് കമ്പനികൾക്കും, സ്വയം സഹായ സംരംഭങ്ങൾക്കും ഈ ലോൺ ലഭിക്കുന്നതാണ്.


നമ്മുടെ രാജ്യത്തെ എല്ലാദേശസാൽകൃത ബാങ്കുകളിലും, സ്വകാര്യ ബാങ്കുകളും, നോൺ ബാങ്കിംങ് ഫിനാൻസ് കമ്പനികളിലും, ഗ്രാമീണ ബാങ്കുകളിലും, സ്മാൾ ഫിനാൻസ് ബാങ്കുകൾ ഇവയടെ ശാഖകൾ വഴിയാണ് പൊതുജനങ്ങളിലേക്ക് ഈ വായ്പ എത്തിക്കുന്നത്.


മുദ്ര ലോണുകളെ പൊതുവെ മൂന്നായി മൂന്ന് കാറ്റഗറിയായി തിരിച്ചിട്ടുണ്ട്..


ശിശു കാറ്റഗറിയിൽ 50,000 രൂപ വരെയാണ് വായ്പ നൽകുന്നത്.

കിഷോർ കാറ്റഗറിയിൽ 50,000 മുതൽ 5 ലക്ഷം രൂപ വരെ വായ്പകളാണ്.

തരുൺ കാറ്റഗറിയിൽ 5 ലക്ഷം മുതൽ 10 ലക്ഷം വരെയുള്ള വായ്പകളാണ്.


50,000 രൂപ വരെ വായ്പ നൽകുന്ന ശിശു കാറ്റഗറിക്ക് കുറഞ്ഞ പേപ്പർ വർക്കുകൾ മാത്രം മതി. അതിനാൽ ഈ വായ്പ വേഗത്തിൽ തന്നെ ലഭ്യമാവുന്നതാണ്.

കിഷോർ കാറ്റഗറിയിൽ കൂടുതൽ രേഖകൾ ആവശ്യമാണ്. 7 മുതൽ 12 ശതമാനം വരെയുള്ള പലിശയ്ക്കാണ് ഈ ലോണുകൾ ലഭിക്കുന്നത്.


മുദ്ര ലോണിന് അപേക്ഷ സമർപ്പിക്കാൻ ഓൺ ലൈനിൽ നിന്നോ, ബാങ്കുകളുടെ ശാഖകളിൽ നിന്നോ അപേക്ഷാ ഫോം ലഭിക്കുന്നതാണ്. ശേഷം അനുബന്ധ രേഖകൾ പൂരിപ്പിച്ച് രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും എടുത്ത് ബാങ്കിൽ സമർപ്പിക്കാവുന്നതാണ്.


അപേക്ഷകർ ഇനി പറയുന്ന രേഖകൾ സമർപ്പിക്കേണ്ടതാണ്.


തിരിച്ചറിയൽ രേഖയിൽ ആധാർ കാർഡോ, ഡൈവിംങ് ലൈസൻസോ, പാൻകാർഡോ, വോട്ടർ ഐഡിയോ ഇതിലേതെങ്കിലും ഒന്ന്. അഡ്രസ് പ്രൂഫിനായി വൈദ്യുതിബിൽ, ടെലഫോൺ ബിൽ, ഗ്യാസ് ബിൽ, വാട്ടർ ബിൽ ഇതിലേതെങ്കിലുമൊന്ന്. ബിസിനസ് സ്ഥാപനത്തിൻ്റെ വിലാസവും മറ്റും തെളിയിക്കുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൻ്റെ കോപ്പിയും നൽകേണ്ടതുണ്ട്.

സംരംഭം നടത്തുന്നവരാണെങ്കിൽ രണ്ട് ലക്ഷത്തിനു മുകളിലുള്ള വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ അവസാനത്തെ രണ്ട് വർഷത്തെ അക്കൗണ്ട് സ്റ്റേറ്റ്മെൻ്റ് പ്രോജക്റ്റഡ് ബാലൻസ് ഷീറ്റ്, വിൽപ്പനക്കണക്ക് എന്നിവ കൂടി സമർപ്പിക്കണം.


അപേക്ഷകൻ്റെ സിബിൽ സ്കോർ ബാങ്ക് പരിശോധിക്കുന്നതാണ്.


നിങ്ങൾ അപേക്ഷിച്ച സമർപ്പിച്ചിട്ടും വായ്പ നിഷേധിച്ചാൽ പ്രധാനമന്ത്രിയുടെ ഓ

ഫീസിൽ പരാതി നൽകാവുന്നതുമാണ്.

 
 
 

Comments


Post: Blog2_Post

Subscribe Form

Thanks for submitting!

+91-7907048573

+91-9747634996

K.S. Puram P.O., Puthentheruvu, Karunagappally, Kollam, Kerala 690544, India

  • Facebook
  • Facebook
  • Twitter
  • LinkedIn
  • Instagram

©2019 by areklm. Proudly created with Wix.com

bottom of page