top of page

മുദ്ര (മൈക്രോ യൂണിറ്റ്‌സ് ഡവലപ്പ്‌മെന്റ് ആൻഡ് റീഫൈനാൻസ് ഏജൻസി ലിമിറ്റഡ്)

  • Writer: ARE
    ARE
  • Aug 2, 2019
  • 3 min read

Updated: Apr 13, 2021



ആസ്തി ജാമ്യമോ ആൾ ജാമ്യമോ ഇല്ലാതെ പത്ത് ലക്ഷം രൂപ വരെ ബാങ്ക് വായ്പ ലഭ്യമാകുന്ന മുദ്ര ബാങ്ക് വായ്പ ആർക്കൊക്കെ ലഭിക്കും? അപേക്ഷിക്കേണ്ടത് എങ്ങനെ?

മുദ്രാ പദ്ധതി പ്രകാരം എങ്ങനെ വായ്പ നേടാമെന്നതിനു കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്.


രാജ്യത്തെ ചെറുകിട കച്ചവടക്കാർക്കും ലഘു സംരംഭം തുടങ്ങാനൊരുങ്ങുന്നവർക്കും കൈത്താങ്ങാകുന്നതാണ് പ്രധാനമന്ത്രിയുടെ മുദ്രയോജന പദ്ധതി.

ചെറുകിട സംരംഭകർക്കു ആസ്തി ജാമ്യമോ ആൾ ജാമ്യമോ ഇല്ലാതെ പത്ത് ലക്ഷം രൂപ വരെ ബാങ്ക് വായ്പ ലഭ്യമാകും.

യുവാക്കൾ, യുവ സംരംഭകർ, തൊഴിൽ നൈപുണ്യമുള്ളവർ എന്നിവർക്കും വനിതാ സംരംഭകർക്കും മുൻതൂക്കം നൽകും. ചെരുപ്പ് തുന്നുന്ന ആൾക്ക് ഉപകരണങ്ങൾ വാങ്ങുന്നതു മുതൽ ബാർബർഷോപ്പ്, പപ്പടം, അച്ചാർ, ബാഗ് നിർമ്മാണം, ചെറുകിട ടെക്സ്റ്റയിൽസ്, ഡിടിപി സെന്റർ തുടങ്ങിയവക്കെല്ലാം വായ്പ ലഭിക്കും.

മുദ്ര (മൈക്രോ യൂണിറ്റ്‌സ് ഡവലപ്പ്‌മെന്റ് ആൻഡ് റീഫൈനാൻസ് ഏജൻസി ലിമിറ്റഡ്) സംരംഭ വികസനത്തിന് പുതിയ മുദ്രാവാക്യമാകുകയാണ്.


സാമ്പത്തിക വികസനം ലഘുസംരംഭങ്ങളിലൂടെ എന്നതാണ് ഇതിന്റെ മുദ്രാവാക്യം.


മുദ്രാബാങ്കുകൾ എന്ന പേരിൽ രാജ്യത്ത് ബാങ്കുകൾ ഇല്ല.

രാജ്യത്ത് പ്രവർത്തിക്കുന്ന ദേശസാത്കൃത സ്വകാര്യബാങ്കുകളുടെ ശാഖകൾ വഴിയാണ് മുദ്ര പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നത്.


10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാകും.


ശിഷു, കിഷോർ, തരുൺ എന്നീ മൂന്ന് ഹിന്ദി വാക്കുകൾ സൂചിപ്പിക്കുന്ന തരത്തിലുള്ള വായ്പാ വിതരണ സംവിധാനമാണ് മുദ്രാ ബാങ്കിൽ ഉൾപ്പെടുന്നത്.

ഫണ്ടിന്റെ ആവശ്യകത അനുസരിച്ച് അപേക്ഷകർക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം.

അവയുടെ ഫണ്ടിങ് രീതി താഴെ പറയും പ്രകാരമാണ്.


ശിഷു 50,000 രൂപ വരെയുള്ള വായ്പകൾ

കിഷോർ 50,000 മുതൽ 5 ലക്ഷം രൂപ വരെയുള്ള വായ്പകൾ

തരുൺ 5 ലക്ഷം രൂപ മുതൽ 10 ലക്ഷം വരെയുള്ള വായ്പകൾ


വായ്പ ആർക്കൊക്കെ ലഭിക്കും?


ആകെ തുകയുടെ 60 ശതമാനം ശിഷു വിഭാഗത്തിന് (50,000 രൂപ) നൽകണമെന്നാണ് വ്യവസ്ഥ.

കൂടുതൽ പേരിലേക്ക് ചെറിയ തുകകൾ എത്തിച്ച് കൈത്തൊഴിലുകളും, കുടിൽ വ്യവസായ സംരംഭങ്ങളും കൂടുതൽ ചലനാത്മകമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

സംരംഭം നടത്തുന്നവർക്കും, പുതുതായി പ്ലാൻ ചെയ്യുന്നവർക്കും, നടത്തിക്കൊണ്ട് പോകുന്ന ലഘുസംരംഭം വിപുലീകരിക്കുന്നതിനും മുദ്രാ ബാങ്ക് വായ്പകൾ ലഭിക്കും.


കൃഷിയുമായി ബന്ധപ്പെട്ടതല്ലാത്ത വ്യവസായങ്ങൾക്കാണ് മുദ്രയുടെ സഹായം ലഭിക്കുക.


കാർഷിക ഉത്പന്നങ്ങൾ സംസ്‌കരിക്കുന്നതിനും സംഭരിക്കുന്നതിനും കേട് കൂടാതെ സൂക്ഷിക്കുന്നതിനും, അനുബന്ധ ആവശ്യങ്ങൾക്കും ഇത് പ്രകാരമുള്ള സഹായം ലഭിക്കും.


ഭക്ഷ്യസംസ്‌കരണ യൂണിറ്റുകൾക്കും മുദ്ര വായ്പ ലഭ്യമാണ്.


കാർഷിക രംഗം പോലെ തന്നെ രാജ്യത്ത് തൊഴിൽ അവസരങ്ങൾ പ്രദാനം ചെയ്യുന്ന സുപ്രധാന മേഖലയാണ് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടേത്.

അവർക്ക് കെട്ടിടം, യന്ത്രങ്ങൾ ഉപകരണങ്ങൾ എന്നിവ വാങ്ങാൻ മാത്രമല്ല വേണ്ടത്ര പ്രവർത്തന മൂലധന വായ്പ ലഭ്യമാക്കുവാനും മുദ്രയ്ക്ക് കഴിയും.


സ്വയംസഹായ സംരംഭങ്ങൾക്കും, ജെ.എൻ.ജി. ഗ്രൂപ്പുകൾക്കും, വ്യക്തിസംരംഭങ്ങൾക്കും, പാർട്ണർഷിപ്പ് / ലിമിറ്റഡ് കമ്പനികൾക്കും 2006 ലെ എം.എസ്.എം.ഇ.ഡി. ആക്ടിന്റെ വ്യവസ്ഥകൾക്ക് വിധേയമായി കാർഷികേതര സംരംഭങ്ങൾ തുടങ്ങുവാനും വികസിപ്പിക്കുവാനും വായ്പ ലഭിക്കുന്നതാണ്.


ചെറിയ കച്ചവടക്കാർക്കും, ഷോപ്പ് ഉടമകൾക്കും യന്ത്രങ്ങൾ / ഉപകരണങ്ങൾ എന്നിവ സമ്പാദിക്കുന്നതിന് വ്യവസായ സംരംഭകർക്കും വായ്പകൾ ലഭിക്കുമ്പോൾ സഹകരണ ബാങ്കുകൾക്കും റീജണൽ റൂറൽ ബാങ്കുകൾക്കും ഷെഡ്യൂൾഡ് ബാങ്കുകൾക്കും പുനർവായ്പയും അനുവദിക്കുന്നു.


വനിതാ സംരംഭകർക്ക് വായ്പകൾ നൽകുന്ന സൂക്ഷ്മ ധനകാര്യസ്ഥാപനങ്ങൾക്കും സമയബന്ധിതമായി സഹായം അനുവദിക്കുന്നതിന് പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു.


റുപേ കാർഡും ക്രെഡിറ്റ് ഗ്യാരണ്ടിയും ഈ പദ്ധതിയുടെ മുഖ്യ ആകർഷണം റുപേ കാർഡും (മുദ്ര കാർഡ്), ക്രെഡിറ്റ് ഗ്യാരണ്ടിയുമാണ്.


കൊളാറ്ററൽ സെക്യൂരിറ്റി ഇല്ലാതെ വേണം ഇത് പ്രകാരമുള്ള വായ്പകൾ അനുവദിക്കുവാൻ എന്ന് പ്രത്യേകം, വ്യവസ്ഥ ചെയ്തിരിക്കുന്നു.

കൊളാറ്ററൽ സെക്യൂരിറ്റി നൽകാൻ ശേഷിയില്ലാത്ത സംരംഭകരെ ഒഴിവാക്കുക എന്ന പാരമ്പര്യ രീതിയാണ് ഇവിടെ പുനർവിചിന്തനത്തിന് വിധേയമാക്കിയിരിക്കുന്നത്.


അപേക്ഷ സമർപ്പിക്കേണ്ട വിധം


വളരെ ലളിതമായ ഫോറവും അനുബന്ധ രേഖകളുമാണ് മുദ്ര വായ്പയ്ക്കായി അപേക്ഷിക്കുവാൻ വേണ്ടത്.

നിശ്ചിത ഫോറത്തിലുള്ള അപേക്ഷകൾ ഉപയോഗിക്കണം.

ബാങ്കിന്റെ എംബ്ലത്തോടുകൂടി ബാങ്കിന്റെ ശാഖകളിൽ നിന്നുതന്നെ ഫോം ലഭിക്കും.

അത് പൂരിപ്പിച്ച് ഇനി പറയുന്ന രേഖകൾ സഹിതം ശാഖകളിൽ നേരിട്ട് സമർപ്പിക്കണം.


  1. സെല്ഫ് അറ്റസ്റ്റഡ് പ്രൂഫ് ഓഫ് ഐഡന്റിറ്റി (വോട്ടേഴ്‌സ് ഐഡന്റിറ്റി കാർഡ്,ആധാർ കാർഡ്, പാൻ കാർഡ് പാസ്സ്‌പോർട്ട് തുടങ്ങിയവ)

  2. സ്ഥിരതാമസം തെളിയിക്കുന്ന രേഖകൾ (ഇലക്ട്രിസിറ്റി ബിൽ, ടെലിഫോൺ ബിൽ, നികുതി അടച്ച രസീതി) (രണ്ടു മാസത്തിൽ അധികം പഴക്കം ഇല്ലാത്തത്)

  3. എസ്.സി./എസ്.ടി./ഒ.ബി.സി./മൈനോറിറ്റി എന്നിവർ അത് തെളിയിക്കുന്ന രേഖകൾ

  4. ബിസിനസ് സ്ഥാപനത്തിന്റെ വിലാസവും മറ്റും തെളിയിക്കുന്ന രജിസ്‌ട്രേഷൻ/ലൈസൻസ് തുടങ്ങിയവ

  5. പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ (2 എണ്ണം)

  6. നിലവിൽ ബാങ്ക് വായ്പ ഉണ്ട് എങ്കിൽ പ്രസ്തുത ബാങ്കിൽ നിന്നുള്ള കണക്ക് സ്റ്റേറ്റ്‌മെന്റ് (ഒരു ധനകാര്യസ്ഥാപനത്തിലും കുടിശ്ശികക്കാരൻ ആകരുത്)

  7. നിലവിൽ സംരംഭം നടത്തുന്നവർ അവസാനത്തെ രണ്ട് വർഷത്തെ ഫൈനൽ അക്കൗണ്ട്‌സ് (രണ്ട് ലക്ഷത്തിന് മുകളിലുള്ള വായ്പാ അപേക്ഷയ്ക്ക് മാത്രം)

  8. പ്രതീക്ഷിത ബാലൻസ് ഷീറ്റ് (രണ്ട് ലക്ഷത്തിന് മുകളിലുള്ള വായ്പയ്ക്ക് മാത്രം)

  9. നിലവിൽ സംരംഭം നടത്തുന്നവർ അവസാന രണ്ട് വർഷത്തെ വില്പന കണക്ക്

  10. ഒരു വർഷത്തെ പ്രൊജക്റ്റഡ് ബാലൻസ് ഷീറ്റ്. (ലോൺ രണ്ടു ലക്ഷം രൂപക്ക് മുകളിൽ ആണെങ്കിൽ മാത്രം.)

  11. വിശദമായ പ്രോജക്ട് റിപ്പോർട്ട്


പ്രൊപ്രൈറ്ററി ഒഴികെയുള്ള സ്ഥാപനങ്ങൾക്ക് ആയതിന്റെ ഘടന സംബന്ധിച്ച് രേഖകളും തീരുമാനവും പ്രൊപ്രൈറ്റർ/പാർട്ണർ/ഡയറക്ടർ ഓരോരുത്തരുടേയും ആസ്തി ബാധ്യതാ സ്റ്റേറ്റ്‌മെന്റ് (എം.എസ്.എം.ഇ. വിഭാഗങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾക്കായി ജില്ലാ വ്യവസായ കേന്ദ്രത്തിൽ മെമ്മോറാണ്ടം ഫയൽ ചെയ്ത് എസ്.എസ്.ഐ. രജിസ്‌ട്രേഷന് തുല്യമായ അംഗീകാരം നേടാവുന്നതാണ്).


50,000/ രൂപ വരെയുള്ള ശിഷു വായ്പകൾ നൽകുന്നതിന് ബാങ്കുകൾക്ക് ടാർജറ്റ് നൽകിയിട്ടുണ്ട്.

അതുകൊണ്ട് അത്തരം വായ്പകളാണ് ഇപ്പോൾ വ്യാപകമായി നൽകി വരുന്നത്.

എന്നാൽ മറ്റ് വായ്പകൾക്ക് അപേക്ഷിക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ല.


ഏഴ് മുതൽ 12 ശതമാനം പലിശയ്ക്ക് ഈ വായ്പകൾ ലഭിക്കും എന്ന ഗുണവുമുണ്ട്.

ഇപ്രകാരം സബ്‌സിഡികൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മറ്റ് വകുപ്പുകൾ നൽകിവരുന്ന സബ്‌സിഡി ആനുകൂല്യങ്ങൾ അപേക്ഷകർക്ക് സ്വീകരിക്കാവുന്നതാണ്.


തിരിച്ചടവിന് 84 മാസത്തെ കാലാവധിയും ലഭിക്കും.

25 ശതമാനം സംരംഭകന്റെ വിഹിതമായി കണക്കാക്കും.


ഏതെങ്കിലും ബാങ്ക് മതിയായ രേഖകൾ സമർപ്പിച്ചിട്ടും വായ്പ നിഷേധിക്കുന്നുവെങ്കിൽ നിങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പരാതി അയക്കാവുന്നതാണ്.

വിലാസം:


Director (Information Technology), Ministry of Finance, Department of Financial Services, Jeevan Deep Building, Parliament Street, New Delhi 110 001, Telephone No: 011 23346874, Email:wimdfs@nic.in, Narendra Modi Official Website : www.narendramodi.in



ബിസിനസ് വായ്പകൾ ലഭിക്കുന്നതിനായി സമര്പ്പിക്കേണ്ട വിശദമായ പദ്ധതി റിപ്പോർട്ട് (DPR-Detailed Project Report), പ്രതീക്ഷിത ബാലൻസ് ഷീറ്റ് (Business Proposal) തുടങ്ങിയവയ്ക്കും പദ്ധതി വിശദാംശങ്ങളുടെ വിവരങ്ങൾക്കും ബന്ധപ്പെടുക


DETAILED PROJECT REPORT AND BUSINESS PROPOSAL FOR BANK LOANS RELATED BUSINESS ENTREPRENEURSHIP DEVELOPMENT PLEASE CONTACT…..

Project Manager

ARE (Arms for Rural Entrepreneurs), Karunagappally, Kollam-690544

Mail: areklm0076@gmail.com, TEL: +917907048573

UDYAM-KL-06-000419, Reg. No: SH020500060479


 
 
 

Comentarios


Post: Blog2_Post

Subscribe Form

Thanks for submitting!

+91-7907048573

+91-9747634996

K.S. Puram P.O., Puthentheruvu, Karunagappally, Kollam, Kerala 690544, India

  • Facebook
  • Facebook
  • Twitter
  • LinkedIn
  • Instagram

©2019 by areklm. Proudly created with Wix.com

bottom of page