മട്ടുപ്പാവിലെ ഹൈടെക് കൃഷി ( മിനി പോളിഹൗസിൽ )
- ARE
- May 27, 2021
- 2 min read
Updated: May 28, 2021

തിരി നന ( wick irrigation )
ഹൈഡ്രോപോണിക്സ്
അക്വാപോണിക്സ് ( മത്സ്യവും , പച്ചക്കറിയും)
തിരി നന
ജലം ഒട്ടും തന്നെ പാഴാക്കെതെയും ടെറസ്സ് നനയാതെയും വിജയകരമായി പച്ചക്കറി കൃഷി നടത്താൻ സഹായിക്കുന്നൊരു ജലസേചന രീതിയാണ് തിരി നന സംവിധാനം. ചെടികൾക്ക് ദിവസ്സേനെയുള്ള വെള്ളമൊഴിക്കൽ ഒഴിവാക്കുന്നതോടൊപ്പം വെള്ളത്തോടൊപ്പം വളങ്ങളും കലക്കി ഒഴിച്ചു കൊടുക്കുകയും ചെയ്യാമെന്ന സൗകര്യവുമുണ്ട്.
ഹൈഡ്രോപോണിക്സ്
മണ്ണില്ലാതെ ആവശ്യമായ പോഷകങ്ങളടങ്ങിയ ലായനിയിൽ സസ്യങ്ങളെ വളർത്തിയെടുക്കുന്ന രീതിയെ ഹൈഡ്രോപോണിക്സ് (Hydroponics) എന്നു പറയുന്നു[1]. പോഷകലായനിയിലാണ് വളരുന്നതെങ്കിലും സസ്യങ്ങളെ ഈ ലായനിയിൽ ഉറപ്പിക്കുന്നതിനായി കല്ലുകൾ, തെർമോകോൾ , ക്ലേ ബാൾ എന്നിവ ഉപയോഗിക്കുന്നുണ്ട്.പോഷകങ്ങളെ വെള്ളത്തിൽ നിന്ന്,'അയോണ്കളുടെ രൂപത്തിൽ ആഗികരണം ചെയ്തു വളരാൻ ചെടികൾക്ക് ആകുമെന്ന കണ്ടെത്തലാണ് ഹൈഡ്രോപോണിക്സ് എന്ന കൃഷി രീതിക്ക് വഴി തുറന്നത്.
മണ്ണിൽ നിന്നുണ്ടാകുന്ന രോഗങ്ങളും കീടബാധയും ഈ കൃഷിരീതിയിൽ ഒരു പരിധിവരെ ഒഴിവാക്കാനാകും. മാത്രമല്ല, മണ്ണിൽ നടുമ്പോഴത്തെതു പോലെ നിശ്ചിത അകലം വേണമെന്നില്ല. വളരെ അടുത്ത് തന്നെ ചെടികൾ വയ്ക്കാം. അതിനാൽ കുറഞ്ഞ സ്ഥലത്ത് നിന്നും തന്നെ വലിയ വിളവുണ്ടാകാം. ഈ പ്രതേകതകൾ കാരണം പരമ്പരാഗത രീതിയിലല്ലാതെ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഹൈഡ്രോപോണിക്സ് ആശ്രയമാകുന്നു. കൃഷിക്ക് ഉപയഗിക്കുന്ന വെള്ളം ആവർത്തിച്ചു ഉപയോഗിക്കാം എന്നതിനാൽ ,സാധാരണ കൃഷി രീതിയെക്കാൾ കുറച്ചു വെള്ളമെ വേണ്ടു.
അക്വാപോണിക്സ്
വിഷരഹിത പച്ചക്കറിയും മത്സ്യവും - അതാണ് അക്വാപോണിക്സ് കൃഷിയുടെ ലക്ഷ്യം. മേല്‍പറഞ്ഞ കൃഷിരീതിയിലൂടെ ഒരു വീട്ടിലേക്ക് ആവശ്യമായ വിഷരഹിത മത്സ്യവും പച്ചക്കറിയും നമുക്ക് ഉല്‍പാദിപ്പിച്ചെടുക്കാൻ കഴിയും. ഇതിന് അധ്വാനം കുറച്ചു മതിയെങ്കിലും കൂടിയ ശ്രദ്ധ വേണം. രാവിലെയും വൈകുന്നേരവും അര മണിക്കൂർ വീതം ഇതിനായി മാറ്റിവയ്ക്കാൻ കഴിഞ്ഞാൽ നിങ്ങൾക്ക് കൗതുകകരമായ ഈ കൃഷിരീതിയിൽ പൂര്‍ണമായി വിജയിക്കാം.
മട്ടുപ്പാവിലെ ഹൈ-ടെക് കൃഷി (മിനി പോളിഹൗസിൽ) എന്ന പദ്ധതിയിൽ ഒരുക്കുന്ന കൃഷി രീതികൾ/ പച്ചക്കറികൾ
മട്ടുപ്പാവിലെ മിനി പോളിഹൗസ്
ഹൈഡ്രോപോണിക്സ് leafy വെജിറ്റബിൾ കൃഷി ( സെലറി , ലെറ്റൂസ് , പാലക്ക് , സ്വിസ്സ് ചാഡ് , തക്കാളി etc...)
അക്വാപോണിക്സ് ( 25 മൽസ്യം , ടാങ്ക് , മോട്ടോർ , പുതിന കൃഷി ( mint ) 4. Wick irrigation ( തിരി നന ) വഴി ചട്ടിയിൽ തക്കാളി , വെണ്ട , വഴുതന , മല്ലി , മുളക് , പാലക്ക് , ചീര , റെഡ് അഗത്തി , കറിവേപ്പ് ( any five items )
Extra : - റെഡ് ലേഡി പപ്പായ , bush pepper ( 2 type ) thyme, origano, spring ഒനിയൻ
(60 M2 , 1.5 cent) സാങ്കേതിക വിദ്യയിൽ നിർമിക്കുന്ന ഹൈ ടെക് മിനി പോളിഹൗസ് , ഏകദേശം 9000 - 10000 ലിറ്റർ ജലം ഉൾകൊള്ളാൻ കഴിയുന്ന ബയോ ഫ്ളോക്ക് ടാങ്ക് , അതിൽ ഫിൽട്രേഷൻ സിസ്റ്റം വഴി അക്വാപോണിക്സ് , 500 ഒർജിനൽ ചിത്രലട തിലാപിയ മത്സ്യ കുഞ്ഞുങ്ങൾ വരെ വളർത്താൻ സാധിക്കും.
മത്സ്യകൃഷിയിലെ ലാഭം
500 മത്സ്യം ഇട്ട് ആറ് മാസം കൊണ്ട് വിളവ് ലഭിക്കും.
ഒരു മത്സ്യത്തിന് കുറഞ്ഞത് 250 രൂപ വിലവരും.
ഇങ്ങനെ മത്സ്യകൃഷിയിൽ വർഷത്തിൽ രണ്ടു തവണ വിളവെടുക്കാം.
പദ്ധതിയിൽ 10 കിലോ മത്സ്യത്തീറ്റ, മൽസ്യ കുളത്തിലെ ജലം പരിശോധിക്കുന്ന PH, അമോണിയ, ഓക്സിജൻ കിറ്റ്, ഐറേഷൻ യൂണിറ്റ് കേരളത്തിൽ അപൂർവമായി കാണപ്പെടുന്ന മൽസ്യകൃഷിയുടെ അതിനൂതന സാങ്കേതിക വിദ്യയായ NFT with Aquaponics ( Nutrient Filim Technique ) 120 കൂടുതൽ നെറ്റ് പോട്ടുകളിൽ ക്ലേ ബോൾസ് നിറച്ച്, വിവിധതരം ലീഫി വെജിറ്റബിൾ (സെലറി , ലെറ്റൂസ് , പുതിന , പാഴ്സലി , പാലക്ക് , സ്വിസ്സ് ചാഡ് , കെയിൽ , ബോക്ചോയി - ഇവയിൽ ഏതെങ്കിലും 4 ഇനം).
നിലത്തായി മൾച്ചിങ് ഷീറ്റ് ഇട്ടു ഡ്രിപ്പ് ഇറിഗേഷൻ വഴി കൃഷി ചെയ്യാവുന്ന ബെഡ്ഡുകൾ (പയർ, പാവൽ, പടവലം, തക്കാളി, സാലഡ് കുക്കുമ്പർ ഇവയിൽ ഏതെങ്കിലും 2 ഇനം) പോളിനേഷൻ ആവശ്യമായ തക്കാളി, പാവൽ എന്നിവ കൃഷി ചെയ്യുകയാണെങ്കിൽ പരാഗണത്തിനു സഹായിക്കുന്ന ചെറുതേനീച്ചകളെ സാങ്കേതിക വിദ്യയിൽ ഇതിനുള്ളിൽ സ്ഥാപിക്കണം, വളവും, മൽസ്യ കുളത്തിലെ ന്യൂട്രിയന്റ്സും ഒരേപോലെ കൃഷിക്കായി ഉപയോഗിക്കാവുന്ന സാങ്കേതിക വിദ്യ. എല്ലാം.
പച്ചക്കറികൃഷിയിലെ ലാഭം
പയർകൃഷി ചെയ്യുകയാണെങ്കിൽ രണ്ടു ഭാഗത്തും കൂടി 100 മൂട് കൃഷി ചെയ്യാം. മൂന്നുമാസംകൊണ്ട് ഒരു മുട്ടിൽ നിന്ന് രണ്ട് കിലോ വിളവ് ലഭിക്കും. ഇങ്ങനെ ശരാശരി 200 കിലോ വരെ വിളവ് ലഭിക്കും. ഒരു കിലോയ്ക്ക് 50 രൂപ കിട്ടിയാൽ പോലും വൻ ലാഭമാണ്.
ഇങ്ങനെ ഒരു വർഷം മൂന്ന് തവണ പച്ചക്കറി വിളവെടുക്കാം.
ഇതുപോലെ കുക്കുംബർ, വഴുതനങ്ങ, പാവൽ, തക്കാളി എന്നിവ നല്ല രീതിയിൽ വിളവെടുക്കാൻ കഴിയും.
കൂടാതെ പരാഗണത്തിന് ആയി തേനീച്ച കൂടും.
വിശദവിവരങ്ങൾക്കും സംശയനിവാരണങ്ങൾക്കും ഇത്തരം വാർത്തകൾക്കുമായി...
മൊബൈൽ& ബിസിനസ് വാട്സാപ്പ്@+917907048573
വെബ്സൈറ്റ്@ www.areklm.com
ഇ-മെയിൽ# areklm0076@gmail.com
コメント