വിള വികസന പദ്ധതി പ്രകാരം വിവിധ വിളകൾക്ക് കൃഷി വകുപ്പ് നൽകുന്ന സബ്സിഡി നിരക്ക് ഉയർത്തി
- ARE
- May 10, 2021
- 1 min read
Updated: May 19, 2021

കൃഷി ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ നിലവിലെ ധനസഹായം അല്ലെങ്കില്‍ സബ്‌സിഡി നിരക്കില്‍ ഭേദഗതി
തരിശു നെൽകൃഷിക്ക് 40,000 രൂപയാണ് പരാമാവധി സബ്സിഡി.
5,000 രൂപ ഉടമയ്ക്കും 35,000 രൂപ കർഷകനും ലഭിക്കും.
പച്ചക്കറിക്കർഷകർക്ക് 37,000 രൂപയും ഉടമയ്ക്ക് 3,000 രൂപയും ലഭിക്കും.
നെല്ല്, പച്ചക്കറി, ശീതകാല പച്ചക്കറികള്‍, പയറു വര്‍ഗങ്ങള്‍, മരച്ചീനി, കിഴങ്ങ് വര്‍ഗങ്ങള്‍, വാഴ, ചെറുധാന്യങ്ങള്‍ നിലക്കടല, എള്ളും മറ്റ് എണ്ണക്കുരുക്കളും, മറ്റ് ഇടവിളകള്‍, തേന്‍, കൂണ്‍ തുടങ്ങിയവയ്ക്കുള്ള സബ്‌സിഡിയാണ് ഉയര്‍ത്തിയത്. ...
ഇതില്‍ തരിശുനില കൃഷിയും ഉള്‍പ്പെടും.
വിവിധ വിളകള്‍ക്ക്, 15000 രൂപ വരെ സബ്‌സിഡി തുക വര്‍ധിപ്പിച്ചിട്ടുണ്ട്..
3 വർഷത്തിലധികമായി കൃഷി ചെയ്യാത്ത ഭൂമിയെ തരിശുഭൂമിയായി പരിഗണിക്കും. തരിശുനില കൃഷിക്കു ഒറ്റത്തവണ ആനുകൂല്യമാണ്.
എന്നാൽ, തുടർ കൃഷി ഉറപ്പാക്കണം.
തരിശുനില കൃഷി ആനുകൂല്യം 2 തവണയായി നൽകും.
ആദ്യ തവണ കൃഷിയിറക്കുമ്പോഴും രണ്ടാം തവണ സീസണിന്റെ പകുതിയിലെ പരിശോധനയ്ക്കു ശേഷവും.
തരിശുനില കൃഷി ചെയ്യുന്ന കർഷകർ സ്വന്തം ഭൂമിയിലാണ് കൃഷി ചെയ്യുന്നതെങ്കിൽ മേൽ പരാമർശിച്ച തരത്തിൽ കർഷകനും ഉടമയ്ക്കുമുള്ള ആകെ സഹായത്തിന് അർഹരാണ്.
വിളകളെ സംസ്ഥാന വിള ഇൻഷുറൻസ് സ്കീമിന്റെ ഭാഗമാക്കും.
അതേസമയം, കൃഷി ഭൂമിയെ സംബന്ധിച്ച പൊതുമാര്‍ഗ നിര്‍ദേശങ്ങളും നിബന്ധനകളും കൃഷിവകുപ്പ് പുറപ്പെടുവിച്ചു..
ഇതു പ്രകാരം മൂന്ന് വര്‍ഷത്തിലധികമായി കാര്‍ഷിക പ്രവര്‍ത്തികള്‍ ചെയ്തിട്ടില്ലാത്ത ഭൂമി തരിശായി പരിഗണിക്കും.
തരിശുനില കൃഷിക്ക് രണ്ടുതവണയായി ആയിരിക്കും ആനുകൂല്യം ലഭ്യമാക്കുക. എന്നാല്‍, തുടര്‍ കൃഷി ചെയ്യുമെന്ന് അധികൃതര്‍ ഉറപ്പ് വരുത്തിയാല്‍ ആനുകൂല്യം ഒറ്റത്തവണയായും ലഭ്യമാകും.
നിലവിലുള്ള തണ്ണീർത്തടങ്ങളും നെൽവയലുകളും മണ്ണിട്ടുയർത്തി കൃഷി ചെയ്യുന്ന രീതി ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കില്ല.
വിശദവിവരങ്ങൾക്കും സംശയനിവാരണങ്ങൾക്കും ഇത്തരം വാർത്തകൾക്കുമായി...
മൊബൈൽ& ബിസിനസ് വാട്സാപ്പ്@ 00917907048573
ഇ-മെയിൽ# areklm0076@gmail.com
വെബ്സൈറ്റ്@ www.areklm.com
Comments