top of page

സ്റ്റാൻഡപ്പ് ഇന്ത്യ പദ്ധതി

  • Writer: ARE
    ARE
  • Mar 22, 2021
  • 1 min read

കൊറോണയ്ക്ക് ശേഷം സംരംഭങ്ങൾ തുടങ്ങാനായി ഒരു കോടി രൂപ വരെ ലോൺ


കൊറോണ മൂലം നിരവധി പേർ തൊഴിൽ പ്രതിസന്ധി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരിടുന്ന ഈ അവസരത്തിൽ സ്വന്തം ബിസിനസ് എന്ന സ്വപ്നം കാണുന്നവരുടെ സംരംഭകത്വം പ്രോത്സാഹിപ്പിയ്ക്കുന്നതിനായി നിരവധി സബ്സിഡികളും പദ്ധതികളും സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. വനിതകൾക്ക് ഇതിൽ മുൻഗണനയുണ്ട്.



കൊറോണയ്ക്ക് ശേഷം സംരംഭം തുടങ്ങാൻ ആഗ്രഹിയ്ക്കുന്ന വനിതകൾക്ക് ഇത് മികച്ച അവസരമാണ്.

10 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ നിങ്ങൾക്ക് ലോൺ ലഭിയ്ക്കും.


2016 മുതൽ നിലവിൽ വന്ന സര്ക്കാരിൻെറ സ്റ്റാൻഡപ്പ് ഇന്ത്യ പദ്ധതിയുടെ ഭാഗമായി ആണ് ഇത്രയും തുക ലോണായി ലഭിയ്ക്കുന്നത്.


മികച്ച ബിസിനസ് ആശയം ഉണ്ടെങ്കിൽ സർക്കാർ തന്നെ സംരംഭകത്വ പരിശീലനം നൽകും.


ആർക്കൊക്കെ അപേക്ഷിയ്ക്കാം?

വനിതകൾക്കും.പിന്നോക്ക വിഭാഗങ്ങളിൽ പെട്ടവര്ക്കും (എസ്സി, എസ്ടി വിഭാഗങ്ങൾ)

ആദ്യമായി സംരംഭം തുടങ്ങുന്നവർക്ക് മുൻഗണന.

18 വയസിനു മുകളിൽ പ്രായമുണ്ടാകണം..

നിർമാണ, സേവന മേഖലകളിലോ വ്യാപാര രംഗത്തോ ആയിരിക്കണം സംരംഭം.

ടേം ലോണും പ്രവർത്തന മൂലധനവും ഉൾപ്പെടുന്നതാണ് ലോൺ.

ഈ വിഭാഗത്തിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ആയിരിക്കും.

പരമാവധി 18 മാസം വരെ മോറട്ടോറിയം ലഭ്യമാകും.


നിബന്ധനകൾ എന്തൊക്കെ?

മൊത്തം മുടക്കു മുതലിൻെറ 75 ശതമാനം വരെ ലോൺ ലഭിയ്ക്കും.

25 ശതമാനം തുക കൈവശം ഉണ്ടായിരിക്കണം. ഇതിന് മൂലധന സബ്സിഡിയായി ലഭിച്ച തുകയും ഉപയോഗിയ്ക്കാം. പക്ഷേ മൊത്തം മുടക്കു മുതലിൻെ 10 ശതമാനം എങ്കിലും തുക വനിതകളുടെ കൈവശം വേണം.


വ്യക്തിഗതമല്ലാതെ പാര്ട്ണര് ആയോ കമ്പനി ആയോ രൂപീകരിയ്ക്കുന്ന സ്ഥാപനങ്ങളിൽ 51 ശതമാനമോ അതിലധികമോ ഓഹരി വനിതകൾക്കോ പട്ടികജാതി പട്ടികവര്ഗ്ഗ വിഭാഗത്തിൽപ്പെട്ടവര്ക്കോ ആണെങ്കിലും ലോൺ ലഭിയ്ക്കും.

ബാങ്കുകളിൽ ബാധ്യതകൾ ഉണ്ടാകരുത്.

ഏഴു വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കണം.

എങ്ങനെ അപേക്ഷിയ്ക്കണം?

എല്ലാ ഷെഡ്യൂൾഡ് ബാങ്ക് ശാഖകൾ വഴിയും ലോണിനായി അപേക്ഷിയ്ക്കാം. www.standupmitra.in എന്ന വെബ്സൈറ്റ് മുഖേനയും അപേക്ഷ നൽകാം.

സിഡ്ബി, നബാര്ഡ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംരംഭം തുടങ്ങുന്നതിന് ആവശ്യമായ പരിശീലനവും നൽകും.


10 ലക്ഷത്തിൽ കൂടുതൽ ഉള്ള വായ്പകൾക്ക് വസ്തു ജാമ്യം, ഈട് തുടങ്ങിയവ ബാങ്കുകളുടെ നിബന്ധനകൾക്ക് അനുസരിച്ച് നൽകേണ്ടി വന്നേക്കും.

ഇത് നൽകാൻ ആകാത്തവര്ക്ക് ഗ്യാരൻറി ഫീസ് നൽകിയും ലോൺ എടുക്കാം. അല്ലെങ്കിൽ നിബന്ധനകൾക്ക് വിധേയമായി മോറട്ടോറിയം ലഭ്യമാകും.

 
 
 

Comments


Post: Blog2_Post

Subscribe Form

Thanks for submitting!

+91-7907048573

+91-9747634996

K.S. Puram P.O., Puthentheruvu, Karunagappally, Kollam, Kerala 690544, India

  • Facebook
  • Facebook
  • Twitter
  • LinkedIn
  • Instagram

©2019 by areklm. Proudly created with Wix.com

bottom of page